തിരുവനന്തപുരം:എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 89 ലക്ഷം കേസില്‍ നോട്ടീസ് അയച്ചതില്‍ 33 ലക്ഷം നോട്ടീസിലാണ് പിഴ അടച്ചത്.
വയനാട് ദുരിതാശ്വാസം നിഷേധിക്കുന്ന കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. വയനാട് ദുരിതാശ്വാസത്തിന് കേന്ദ്രം പ്രത്യേക സഹായം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. സംസ്ഥാന സർക്കാർ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും തീവ്രസ്വഭാവമുള്ള ദുരന്തമെന്ന്
നമ്മൾ പറയുന്നതെല്ലാം ഫോൺ കേൾക്കും, പരസ്യക്കാർക്ക് കൊടുക്കും; സ്ഥിരീകരിച്ച് മാര്‍ക്കറ്റിങ് സ്ഥാപനം. സ്മാര്‍ട്‌ഫോണുകള്‍ നമ്മളെ കേള്‍ക്കുന്നുണ്ടോ എന്നത് ഏറെ കാലമായുള്ള സംശയമാണ്. ചിലപ്പോഴൊക്കെ നമ്മളുടെ സംസാരത്തില്‍ വന്നിട്ടുള്ള ചില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഫോണില്‍ പ്രത്യക്ഷപ്പെട്ടത് നമ്മളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും. ഇത്
ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ച് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താൻ കഴിയുന്ന യുപിഐ സർക്കിൾ എന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു യുപിഐ ഉപയോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച്
സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങള്‍ അമേരിക്കൻ വ്യോമയാന ഏജൻസി തടഞ്ഞു. ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചുള്ള വിക്ഷേപണങ്ങള്‍ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ താല്‍ക്കാലികമായി നിർത്തലാക്കി. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ഫാല്‍ക്കണ്‍ റോക്കറ്റിന്റെ ബൂസ്റ്റർ ഭൂമിയില്‍ തിരിച്ചിറക്കിയപ്പോള്‍ അപകടം സംഭവിച്ചതിനെ