Pariyaram

പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ഇനിയും ആനുകൂല്യങ്ങളില്ല

പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാർ ആനുകൂല്യങ്ങൾക്ക് പുറത്ത്. തസ്തിക നിർണയത്തിലെ മെല്ലെപ്പോക്കാണ് പ്രധാന കാരണം. അർഹമായ ആനുകൂല്യങ്ങൾ കിട്ടാനായി ആശുപത്രി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തി.

2018ലാണ് പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നത്. അങ്ങനെ സഹകരണ മെഡിക്കൽ കോളേജ് സ‍ർക്കാർ മെഡിക്കൽ കോളേജായി.എന്നാൽ അഞ്ച് വർഷത്തിനിപ്പുറവും ജീവനക്കാരുടെ തസ്തിക നിർണയിച്ച് സർക്കാർ ജീവനക്കാരാക്കിയില്ല. പല തവണ പരാതി പറഞ്ഞിട്ടും നടപടിയില്ല. ഒടുവിലാണിപ്പോൾ  കേരളാ ഗവൺമെന്റ് നേഴ്സസ് യൂണിയനും എൻഡിഒ അസോസിയേഷനും സംയുക്തമായി സമരത്തിനിറങ്ങിയത്.

2016  ലെ ശമ്പളസ്കെയിലിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴും 1500 ജീവനക്കാർക്ക് ശമ്പളം കിട്ടുന്നത്. 2019 ൽ നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ യാതൊരു ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നുമില്ല. മെഡിസെപ്,എൻപിഎസ്, ഗ്രൂപ്പ്ഇഷുറൻസ് തുടങ്ങിയവയെല്ലാം തുച്ചമായ ശമ്പളത്തിൽ നിന്നാണ് ഈടാക്കുക.സൂചനാ സമരമെന്ന നിലയിൽ ഏകദിന പണിമുടക്കാണ് ബുധനാഴ്ച സംഘടിപ്പിച്ചത്. നടപടിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

STORY HIGHLIGHTS:Pariyaram Medical College employees are yet to receive benefits

You may also like

Pariyaram

സ്കൂളിൽ മെംബർഷിപ്പ് ക്യാപയിനിനെത്തിയ എംഎസ്എഫ് നേതാവിന് മർദ്ദനം: പോലിസ് കേസെടുത്തു

പരിയാരം:എംഎസ്‌എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടന്നപ്പള്ളി
Pariyaram

അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ.

പരിയാരം:മലയോര പട്ടണമായ മാതമംഗലത്തെയും പ്രധാന വാണിജ്യകേന്ദ്രമായ തളിപ്പറമ്ബിനെയും ബന്ധിപ്പിച്ചുകൊണ്ട് ചുടല ഭൂദാനം -അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ. വർഷങ്ങളായി ജനങ്ങള്‍