Thaliparamba

ഞാറ്റുവയൽ സ്വദേശി എം.ഡി.എം.എയുമായി ഇരിട്ടിയില്‍ പിടിയിലായി.

ഇരിട്ടി: തളിപ്പറമ്പ് സ്വദേശിയായ എം.ഡി.എം.എ കടത്തുകാരന്‍ പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടിയല്‍ വീണ് പരിക്കേറ്റു. ഞാറ്റുവയലിലെ മീത്തലെപാത്ത് വീട്ടില്‍ എം.പി.മന്‍സൂറിനാണ്(35)പരിക്കേറ്റത്. ഉടന്‍തന്നെ ഇരിട്ട് താലൂക്ക്ആശുപത്രിയില്‍ എത്തിച്ച പ്രതിയെ പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളില്‍ നിന്ന് 53.239 ഗ്രാം നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 5.11 നാണ് കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ പോലീസ് ഇയാളെ തടഞ്ഞുവെച്ചത്. വിവരമറിഞ്ഞ്ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ദേഹപരിശോധന നടത്തുന്നതിനിടയിലാണ് മന്‍സൂര്‍ പോലീസുകാരില്‍ […]

Dharmashala

അക്കൗണ്ടില്‍ നിന്നും അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി

പറശിനിക്കടവ്:ബാങ്ക് അക്കൗണ്ടുകളും സുരക്ഷിതമല്ലെന്ന ആശങ്കകള്‍ വ്യാപകമാവുന്നു. കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 91 വയസുകാരന്റെ അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി. അജ്ഞാതനെതിരെ പോലീസ് കേസെടുത്തു. പറശിനിക്കടവ് കുഴിച്ചാലിലെ രോഹിണി ഹൗസില്‍ കെ.പി.ബാലന്റെ(91) പരാതിയിലാണ് കേസ്. ബാലന്റെയും മകന്റെയും പേരിലുള്ള 42342610019829 അക്കൗണ്ടില്‍ നിന്നും 6 തവണയായി അക്കൗണ്ട് ഉടമകളറിയാതെ 5,19,399 രൂപയാണ് തട്ടിയെടുത്തത്. തളിപ്പറമ്ബ് പോലീസ് കേസെടുത്തു. STORY HIGHLIGHTS:Complaint that more than five lakh rupees was stolen from the account

Kerala

കണ്ണൂരില്‍ എസ്‌എഫ്‌ഐ- എംഎസ്‌എഫ് സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്ക്

കണ്ണൂർ:പാനൂരില്‍ സ്കൂള്‍ പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം. എസ്‌എഫ്‌ഐ – എംഎസ്‌എഫ് പ്രവർത്തകർ തമ്മിലാണ് പ്രശ്നമുണ്ടായത്. സംഘർഷത്തില്‍ ഇരു വിഭാഗത്തിലും പെട്ട ആറ് പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് എംഎസ്‌എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പൊലീസ് എത്തിയിട്ടും ഉപരോധം തുടർന്നു. ഇതോടെ പോലീസ് ലാത്തി വീശി. വൈകിട്ട് 5 മണിയോടെ പാനൂർ ലീഗ് ഓഫീസിന് മുന്നിലായിരുന്നു പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയത്. എസ്‌എഫ്‌ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം ലീഗ് ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് സംഘർഷം തുടങ്ങിയതെന്നാണ് വിവരം. STORY […]

Sports

ചെസ്സ് ചാമ്ബ്യൻഷിപ്പ് 2024 ഓഗസ്റ്റ് 18ന്

കണ്ണൂര്‍ ജില്ലാ അണ്ടര്‍ 11 ഓപ്പണ്‍ &ഗേള്‍സ് സെലക്ഷൻ ചെസ്സ് ചാമ്ബ്യൻഷിപ്പ് 2024 ഓഗസ്റ്റ് 18ന് കണ്ണൂർ:കേരള സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ രൂപീകരിച്ച ടെക്നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ 11 ഓപ്പണ്‍ $ഗേള്‍സ് സെലക്ഷൻ ചെസ്സ് ചാമ്ബ്യൻഷിപ്പ് 18/08/2024 ന് ഞായറാഴ്ച രാവിലെ 9.30 മണിക്ക് കൂ ത്തുപറമ്ബ് നിർമലഗിരി കോളേജില്‍ വെച്ചു നടക്കും. കണ്ണൂർ ജില്ലാ നിവാസികളായ, 1/1/13 നോ അതിന് ശേഷമോ ജനിച്ചവർക്ക് […]

Chapparappadav

വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം.

തടിക്കടവ്:തടിക്കടവ് ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. ഇന്നലെ രാത്രിയോടെയാണ് അധ്യാപകർക്കും കുട്ടികള്‍ക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയിരുന്നത് ചിക്കൻ കറിയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വയറുവേദനയും പിന്നാലെ ഛർദ്ദിയും ഉണ്ടായതെന്നാണ് വിവരം. ചിക്കൻ കറിയില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ഏകദേശം 700 ഓളം പേരാണ് ഇന്നലെ സ്കൂളില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചത്. ഇവരില്‍ നൂറോളം പേർക്കാണ് രാത്രിയോടെ […]

Kannur

ഇരിട്ടിയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്തു

ഇരിട്ടി:യുവാവിന്റെ വെട്ടേറ്റ് ഭാര്യാ മാതാവും ഭാര്യയും മരിച്ച സംഭവം കണ്ണൂര്‍ ജില്ലയെ നടുക്കി. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടം തൊണ്ടന്‍കുഴിയില്‍ ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55), മകള്‍ സല്‍മ (36) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 തോടെയാണ് നാടിനെ നടുക്കിയ അതി ക്രൂരമായ കൊലപാതകം നടന്നത്. അലീമയുടെ മകള്‍ സല്‍മയുടെ ഭര്‍ത്താവ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാഹുല്‍ ഹമീദ് (46) ആണ് കൊലപാതകം നടത്തിയതെന്ന് മുഴക്കുന്ന് പൊലീസ് പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ […]

Kannur

നെയ്ത്ത് തൊഴിലാളികളും ജീവനക്കാരും പട്ടിണിയിലേക്ക്

കണ്ണൂർ:ജില്ലയിലെ നെയ്ത്തുതൊഴിലാളികള്‍ക്ക് കൂലി ലഭിച്ചിട്ട് ഏഴുമാസവും കൈത്തറി ജീവനക്കാർക്ക് ശമ്ബളം ലഭിച്ചിട്ട് ആറു മാസവും പിന്നിടുന്നു. അടിയന്തിരമായി ഇടപെടലുണ്ടായില്ലെങ്കില്‍ തങ്ങളുടെ ഓണം പട്ടിണിയുടേതാകുമെന്നാണ് ഇവരുടെ പരിദേവനം. തൊഴിലാളികളുടെ സാമ്ബത്തിക ഞെരുക്കം പരിഹരിക്കാൻ സംഘങ്ങള്‍ തന്നെ സാമ്ബത്തിക, നിക്ഷേപ പദ്ധതികള്‍ നടപ്പാക്കുകയാണിപ്പോള്‍.ഇതില്‍ മിക്ക സംഘങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. തടഞ്ഞുവച്ച റിബേറ്റ് തുക ലഭിക്കാത്തതാണ് ഒരു പ്രതിസന്ധി. ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ റിബേറ്റ് നിറുത്തലാക്കിയതും ഉത്പാദനത്തെ ബാധിച്ചു നിലവില്‍ സംഘങ്ങള്‍ക്ക് ആവശ്യത്തിനുള്ള നൂല്‍ ലഭിക്കാത്ത അവസ്ഥയമുണ്ട്.നെയ്ത്തുകാർക്കും ജീവനക്കാർക്കുമുള്ള ശമ്ബളവും […]

Kerala Uncategorized

വാഹനാപകടത്തില്‍  സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

തേർത്തല്ലി:വാഹനാപകടത്തില്‍ ഭർത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോടോപ്പള്ളിയിലെ കിഴക്കേല്‍ വർഗീസിന്‍റെ (കുഞ്ഞുമോന്‍) ഭാര്യ മേരിയാണ് (മേരിക്കുട്ടി-59) യാണ് മരിച്ചത്. അപകടത്തില്‍ ഭർത്താവ് വർഗീസിന് കാലിന് നിസാര പരിക്കേറ്റു. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. തേർത്തല്ലിയിലെ വ്യാപാര സ്ഥാപനം അടച്ച്‌ ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച സ്കൂട്ടർ കാറിനെ മറികടക്കുന്നതിനിടെ എതിരേ വന്ന ഗുഡ്സ് ഓട്ടോയുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ മേരിക്കുട്ടി മറ്റൊരു കാറിനടിയില്‍പെടുകയായിരുന്നു. പരിക്കേറ്റ മേരിക്കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ […]

Kerala

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മുന്നിലും പിന്നിലും മഞ്ഞ നിറം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് പ്രത്യേക നിറം നൽകാൻ സർക്കാര്‍ ഉത്തരവ്. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നൽകാനാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. ഒക്ടോബർ 1 മുതൽ ഉത്തരവ് നിലവിൽ വരും. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ വെള്ള നിറം മാറ്റണമെന്ന ആവശ്യം പരിഗണിച്ചുവെങ്കിലും തീരുമാനമെടുക്കാതെ മാറ്റി. STORY HIGHLIGHTS:The government has issued an order that driving school vehicles in the state will now have […]

Kannur

ഒഴിവായത് വൻ അപകടം:ലോറി വഴിമാറി ഓടിയത് നിര്‍മാണത്തിലിരുന്ന അടിപ്പാതയ്ക്ക് മുകളിലേക്ക്

കണ്ണൂര്‍ : കണ്ടെയ്‌നര്‍ ലോറി റോഡ് മാറി ഓടി. അടിപ്പാതയുടെ മുകളില്‍ കാബിന്‍ കുടുങ്ങിയതുകൊണ്ട് വന്‍ അപകടം ഒഴിവായി.ദേശീയ പാതയില്‍ കരിവെള്ളൂര്‍ ബസാറില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം. മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുകയായിരുന്നു ലോറി. കരിവെള്ളൂര്‍ ടൗണില്‍നിന്ന് 150 മീറ്റര്‍ വടക്കു ഭാഗത്തുവെച്ച്‌ സര്‍വീസ് റോഡിലൂടെ നേരെ പോകേണ്ടതിനു പകരം നിര്‍മാണത്തിലിരിക്കുന്ന പുതിയ റോഡിലേക്ക് കയറി. അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി തറനിരപ്പില്‍ നിന്നും 10 മീറ്റര്‍ ഉയരത്തിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. അടിപ്പാതയുടെ ഒരു ഭാഗം മണ്ണിട്ട് […]