കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു
അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു
യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24) ആണ് മരണപ്പെട്ടത്. തിങ്കാളഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ഹക്കീം ഓടിച്ച കാര്‍ ട്രെയിലറില്‍ ഇടിക്കുകയായിരുന്നു. അല്‍ഐനില്‍ നിന്നു അബൂദബിയിലേക്ക് വരുന്നവഴി സൈ്വഹാന്‍ എന്ന സ്ഥലത്താണ് അപകടം. സഹോദരനോടൊപ്പം അല്‍ഐനില്‍ ബിസിനസ് നടത്തുകയാണ്. അവിവാഹിതനാണ്. പിതാവ്: അബ്ദുല്‍ ഖാദര്‍. മാതാവ്: ഖൈറുന്നിസ. സഹോദരങ്ങള്‍: അസ്ഹര്‍(അല്‍ഐന്‍), ഹാജറ, ഹസ്‌ന. മയ്യിത്ത് നാട്ടിലെത്തിച്ച് ചൊവ്വാഴ്ച പള്ളിക്കണ്ടി ഖബര്‍സ്ഥാനില്‍ ഖബറടക്കും
STORY HIGHLIGHTS:A native of Kannur died in a car accident in Al Ain