തളിപ്പറമ്പിൽ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട.
തളിപ്പറമ്പ:കണ്ണൂര്‍ ജില്ലയിലെ തളിപറമ്ബില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബില്‍ അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികളാണ് അറസ്റ്റിലായത്.
കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്ബ് എസ്.ഐ. ദിനേശന്‍ കൊതേരി, എസ്.ഐ. കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്ബ് പൊലിസുമാണ് യുവാക്കളെ പിടികൂടിയത്.
വടകര സ്വദേശികളായ നഫ്നാസ്, ഇസ്മായില്‍, ശരത്ത്, മുഹമ്മദ് ഷാനില്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍-58 എ.ബി 8529 സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്ബ് മന്നയില്‍ സയ്യിദ് നഗര്‍-അള്ളാംകുളം റോഡില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.
കാറിന്റെ ഹാന്റ് ബ്രേക്ക് ലിവറിന് താഴെ ഒളിപ്പിച്ചുവെച്ച നിലയിലാണ് 30,000 രൂപ വിലവരുന്ന 11.507 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. കണ്ണൂര്‍ റൂറല്‍ പൊലിസ് കമ്മിഷണര്‍ ഹേമലതയുടെ നിയന്ത്രണത്തിലുളള ലഹരിവിരുദ്ധ വിഭാഗമായ ഡാന്‍സാഫ് ടീം ഏറെ നാളായി ഇവരെ പിന്തുടര്‍ന്നുവരികയായിരുന്നു.
മംഗളൂരു, മൈസൂരൂ ഭാഗങ്ങളില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് കടത്തുന്നതെന്നാണ് പൊലിസിന് നല്‍കുന്ന വിവരം. തളിപറമ്ബ് മേഖലയിലെ ചില്ലറ വില്‍പനക്കാര്‍ക്കായാണ് മയക്കുമരുന്ന് കൊണ്ടു വന്നത്. എന്നാല്‍ ഇവരുടെ രഹസ്യനീക്കത്തെ കുറിച്ചു രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിക്കുകയായിരുന്നു.
നേരത്തെ ഇവര്‍ തളിപറമ്ബ് നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പന നടത്തിവരുന്നതായി സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊലിസും എക്സൈസും വാഹനപരിശോധന ശക്തമാക്കിയത്.
പ്രതികള്‍ക്കെതിരെ ആന്‍ഡി നാര്‍ക്കോട്ടിക്ക് ആക്ടുപ്രകാരം കേസെടുത്ത് വടകര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വരുംദിവസങ്ങളിലും അതിര്‍ത്തിയില്‍ നിന്നുളള മയക്കുമരുന്ന് കടത്തിനെതിരെ നടപടി ശക്തമാക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലിസ് കമ്മിഷണര്‍ ഹേമലത അറിയിച്ചു. മയക്കുമരുന്ന് കടത്തും വില്‍പനയും തടയുന്നതിനുമായി പൊലിസ് പരിശോധന ശക്തമാക്കുമെന്ന് പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
STORY HIGHLIGHTS:Big drug hunt again in Thaliparamba