Kerala

ചൂരല്‍ മലയിലേക്ക് കെഎസ്‌ആർടിസി റഗുലർ സർവീസുകള്‍ പുനരാരംഭിക്കും.

മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍ മലയിലേക്ക് കെഎസ്‌ആർടിസി റഗുലർ സർവീസുകള്‍ പുനരാരംഭിക്കും. ഇന്നുമുതലാണ് ചൂരല്‍മലയിലേക്ക് സർവീസ് ആരംഭിക്കുക.

ചൂരല്‍ മലയിലെ ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങള്‍ കടത്തിവിടുക. ചെക്പോസ്റ്റില്‍ രജിസ്റ്റർ ചെയ്യുന്നവർക്ക് അവിടെനിന്ന് കാല്‍നടയായി ഉള്ളിലേക്ക് പ്രവേശിക്കാം എന്ന് ജില്ലാ കലക്ടർ അറിയിച്ചു.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയില്‍ നടത്തുന്ന തിരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. ഇന്ന് ആറ് സോണുകളായാണ് തിരച്ചില്‍ നടത്തുന്നത്. സൂചിപ്പാറയിലെ സണ്‍റൈസ് വാലിയില്‍ 12 പേരടങ്ങുന്ന പ്രത്യേകസംഘത്തെ നേവിയുടെ ഹെലികോപ്റ്ററില്‍ എത്തിച്ച്‌ തിരച്ചില്‍ നടത്തും.

കല്പറ്റയില്‍ നിന്നാണ് പ്രത്യേക സംഘം ഹെലികോപ്റ്ററില്‍ സണ്‍റൈസ് വാലി മേഖലയില്‍ എത്തുക. ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. പോത്തുകല്‍ മേഖല കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഫയർഫോഴ്സും തണ്ടർബോള്‍ട്ടും തിരച്ചിലില്‍ പങ്കാളികളാവും. മുണ്ടക്കൈ ദുരന്തത്തില്‍ 407 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.

STORY HIGHLIGHTS:KSRTC will resume regular services to Chural Mala

You may also like

Kerala

വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ

വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ തിരുവനന്തപുരം:റീ ബിൽഡ് വയനാടി’നായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന്
Kerala

യൂസഫലി ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി

ദുരന്തത്തിൽ വയനാടിന് കൈത്താങ്ങുമായി യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം