Education

സ്കൂളുകളില്‍ പിന്തുടരുന്ന അധ്യാപന രീതികള്‍ പൊളിച്ചെഴുതണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്.

തിരുവനന്തപുരം: സ്കൂളുകളില്‍ പിന്തുടരുന്ന അധ്യാപന രീതികള്‍ പൊളിച്ചെഴുതണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്.

അധ്യാപകർ പാഠഭാഗങ്ങളെ ഉല്‍പന്നങ്ങള്‍ ആയി മാത്രം കണ്ട് അത് ലഭ്യമാക്കാനുള്ള എളുപ്പവഴി തേടുന്നു എന്നാണ് റിപ്പോർട്ടിലെ വിമർശനം. അധ്യാപകനിയമനത്തിന് അഭിരുചി മാത്രം പരിഗണിക്കാതെ കഴിവും ശേഷിയും കൂടി മാനദണ്ഡം ആക്കണമെന്നും റിപ്പോർട്ടില്‍ നിർദേശമുണ്ട്.

അക്കാദമിക മേഖലയില്‍ വരുത്തേണ്ട പരിഷ്കാരങ്ങള്‍ അടങ്ങിയ ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകരിച്ചത്. സ്കൂള്‍ സമയ മാറ്റം, 8 മുതല്‍ 12 വരെ ക്ലാസുകള്‍ ഒറ്റ യൂണിറ്റ് ആയി കണക്കാക്കുക തുടങ്ങി നിരവധി നിർദേശങ്ങള്‍ റിപ്പോർട്ടില്‍ ഉണ്ട്. അധ്യാപന രീതികളിലും ഇടപെടലുകളിലും വരുത്തേണ്ട മാറ്റങ്ങള്‍ ഒരു പ്രധാന ഘടകമായി തന്നെ റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വിദ്യാഭ്യാസ മേഖലയിലെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് അധ്യാപകരെ സജ്ജമാക്കുക എന്നതാണ് പ്രധാന നിർദേശം. പാഠ്യ പദ്ധതി മാറുന്നത് അനുസരിച്ച്‌ അധ്യാപകർ മാറുന്നില്ല എന്ന് റിപ്പോർട്ട് വിമർഹിക്കുന്നു. പാഠഭാഗങ്ങള്‍ മാത്രം പഠിപ്പിച്ച്‌ മുന്നോട്ടുപോകുന്ന രീതി പൊതുവില്‍ കാണപ്പെടുന്നു. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലും സിലബസിലും കാലക്രമേണ മാറ്റങ്ങള്‍ ഉണ്ടാകുമ്ബോള്‍ അധ്യാപകരില്‍ അത് ഉണ്ടാകുന്നില്ല എന്നും റിപ്പോർട്ടില്‍ ഉണ്ട്.

കാലഘട്ടത്തിന് അനുസരിച്ചുള്ള ഉയർച്ച അധ്യാപകരുടെ അറിവിലും ശൈലിയിലും കൊണ്ടുവരണം. അധ്യാപകരുടെ യോഗ്യതയുടെ കാര്യത്തിലും മാറ്റം ആവശ്യമായുണ്ട്. സെക്കണ്ടറി ക്ലാസുകളില്‍ നിയമനത്തിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത ബിരുദാനന്തര ബിരുദം ആക്കണം.

ജോലിയില്‍ പ്രവേശിക്കുന്നതിന് മുൻപും ശേഷവുമുള്ള പരിശീലനപ്രവർത്തനങ്ങള്‍ പൂർണമായും പരിഷ്‌കരിക്കണം. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തില്‍ അധ്യാപകരെ സജ്ജമാക്കണം. നിയമനപ്രക്രിയക്കായി റിക്രൂട്ടിങ് ബോർഡ് പോലെയുള്ള സുതാര്യമായ സംവിധാനം ഏർപ്പെടുത്തണമെന്നും കമ്മിറ്റി ശിപാർശ ചെയ്യുന്നു.

STORY HIGHLIGHTS:The Khader committee report suggested that the teaching methods followed in schools should be dismantled.

You may also like

Education

എട്ടാം ക്ലാസ് മുതല്‍ എല്ലാവരെയും ജയിപ്പിക്കുന്ന രീതി അവസാനിക്കുന്നു.

തിരുവനന്തപുരം :എട്ടാം ക്ലാസ് മുതല്‍ എല്ലാവരെയും ജയിപ്പിക്കുന്ന രീതി അവസാനിക്കുന്നു. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം
Education Kerala

എസ്എസ്എൽസി പരീക്ഷ:വിദ്യാ‍ർത്ഥികൾക്ക്നിബന്ധനകളിൽ ഇളവ്

എസ്എസ്എൽസി പരീക്ഷ: വിദ്യാ‍ർത്ഥികൾക്ക് ഇനി ഗ്രേഡ് മാത്രമല്ല, മാർക്കും അറിയാനാവും, നിബന്ധനകളിൽ ഇളവ് തിരുവനന്തപുരം:സംസ്ഥാനത്ത് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് വിവരം ഇനി