ദുരന്തമുണ്ടായപ്പോള്‍ ആദ്യത്തെ വിളി രാഹുല്‍ ഗാന്ധിയുടേതായിരുന്നുവെന്നും,മുഖ്യമന്ത്രി
തിരുവനന്തപുരം : വയനാട്ടിലെ ഉരുള്‍പൊട്ടലിനെ സങ്കുചിത താല്പര്യങ്ങള്‍ക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ദുരന്തമുണ്ടായപ്പോള്‍ ആദ്യത്തെ വിളി രാഹുല്‍ ഗാന്ധിയുടേതായിരുന്നുവെന്നും, പിന്നാലെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിളിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍:
”ദുരന്തമുണ്ടായപ്പോള്‍ ആദ്യത്തെ വിളി രാഹുല്‍ ഗാന്ധിയുടേതായിരുന്നു. രണ്ടാമത്തെ വിളി പ്രധാനമന്ത്രിയുടേതായിരുന്നു. മൂന്നാമത്തെ വിളി ആഭ്യന്തരമന്ത്രി അമിത് ഷായുടേതായിരുന്നു. കേന്ദ്രസര്‍ക്കാരിനു വേണ്ടി സംസാരിച്ച പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ എന്ത് ചെയ്യണമെങ്കിലും സന്നദ്ധമാണെന്നും, എന്ത് സഹായമാണ് വേണ്ടതെന്ന് പറഞ്ഞാല്‍ മതിയെന്ന മട്ടിലാണ് സംസാരിച്ചത്. എന്നാല്‍ ചിലരുടെ മനോഭാവം പിന്നീട് മാറി”.
STORY HIGHLIGHTS:When the tragedy happened, the first call was to Rahul Gandhi, Chief Minister