Business

എല്‍ഐസി രണ്ടു പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിച്ചു.

യുവജനങ്ങളെ ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി രണ്ടു പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിച്ചു. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇതില്‍ ചേരാവുന്നതാണ്.

എല്‍ഐസി യുവ ടേം/ ഡിജി ടേം, യുവ ക്രെഡിറ്റ് ലൈഫ് / ഡിജി ക്രെഡിറ്റ് ലൈഫ് എന്നി പേരുകളിലാണ് പുതിയ പോളിസികള്‍. വായ്പ തിരിച്ചടവില്‍ ടേം ഇന്‍ഷുറന്‍സും സുരക്ഷയും ഉറപ്പാക്കുന്ന പ്ലാനുകളാണിത്. യുവ ടേം/ ഡിജി ടേം ഒരു നോണ്‍ പാര്‍, നോണ്‍ ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത പ്യുവര്‍ റിസ്‌ക് പ്ലാനാണ്. പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് ആകസ്മികമായി മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് സാമ്പത്തിക പരിരക്ഷ നല്‍കുന്നതാണ് ഈ പ്ലാന്‍. പോളിസിയില്‍ ചേരുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസ് ആണ്.

45 വയസ് ആണ് പരമാവധി പ്രായം. 45 വയസ് വരെയുള്ളവര്‍ക്ക് പോളിസിയില്‍ ചേരാവുന്നതാണ് എന്ന് അര്‍ഥം. 33 വയസ് ആണ് കുറഞ്ഞ മെച്യൂരിറ്റി പ്രായം. പരമാവധി മെച്യൂരിറ്റി പ്രായം 75 വയസ് ആണ്. 50 ലക്ഷമാണ് കുറഞ്ഞ ബേസിക് സം അഷ്വേര്‍ഡ്. അഞ്ചു കോടിയാണ് പരമാവധി ബേസിക് സം അഷ്വേര്‍ഡ്. യുവ ക്രെഡിറ്റ് ലൈഫ്/ ഡിജി ക്രെഡിറ്റ് ലൈഫ് ഒരു നോണ്‍-പാര്‍, നോണ്‍ ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത, പ്യുവര്‍ റിസ്‌ക് പ്ലാനാണ്. പോളിസിയുടെ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ മരണ ആനുകൂല്യം കുറയുന്ന ടേം അഷ്വറന്‍സ് പ്ലാനാണിത്.

പോളിസിയില്‍ ചേരുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസ് ആണ്. പരമാവധി പ്രായം 45 വയസ്സാണ്. മിനിമം അടിസ്ഥാന സം അഷ്വേര്‍ഡ് 50 ലക്ഷം രൂപയാണ്. പരമാവധി അടിസ്ഥാന സം അഷ്വേര്‍ഡ് രൂപ അഞ്ചു കോടിയാണ്. കൂടുതല്‍ വിവരങ്ങള്‍ എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

STORY HIGHLIGHTS:LIC has introduced two new insurance policies.

You may also like

Business

അദാനി ഗ്രൂപ്പ് ചെയർമാൻ‌ ഗൗതം അദാനി ചെയർമാൻ‌ സ്ഥാനത്തുനിന്ന് പടിയറങ്ങുന്നു

അദാനി ഗ്രൂപ്പ് ചെയർമാൻ‌ സ്ഥാനത്തുനിന്ന് 2030കളുടെ തുടക്കത്തോടെ പടിയിറങ്ങാൻ ഗൗതം അദാനി. നിലവില്‍ 62 വയസ്സുള്ള ഗൗതം അദാനി, 70 വയസ്സാകുമ്ബോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം പൂർണമായും മക്കളിലേക്കും
Business

ആമസോണ്‍ ഫ്രീഡം ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ ആരംഭിച്ചു.

ആമസോണ്‍ ഫ്രീഡം ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ ആരംഭിച്ചു. പ്രൈം ഉപഭോക്താക്കള്‍ക്ക്‌ രാത്രി 12 മണിക്ക് തന്നെ സെയിലിലേക്ക് ആക്‌സസ് ലഭിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍ക്കും, അക്സസറികള്‍ക്കും ഡിസ്കൗണ്ടും തിരഞ്ഞെടുത്ത