Kannur Travel

മാടായിപ്പാറ നീലപ്പൂക്കളുടെ മേലാപ്പണിഞ്ഞു.

കണ്ണൂർ:മഴ ശക്തമായതോടെ ജൈവവൈവിധ്യങ്ങളുടെ കലവറയായ കണ്ണൂർ ജില്ലയിലെ മാടായിപ്പാറ നീലപ്പൂക്കളുടെ മേലാപ്പണിഞ്ഞു.

കർക്കടക മാസം തുടക്കത്തില്‍തന്നെ ഇവിടെ നീലപ്പൂക്കള്‍ വിരിഞ്ഞു. പാറനീലപ്പൂ, കൃഷ്ണപ്പൂ, തുമ്ബപ്പൂ എന്നിവയും ഇവിടെ വിരിയാറുണ്ട്. ഡ്രൊസെറ ഇൻഡിക (drosera indica) എന്ന പേരിലറിയപ്പെടുന്ന ഇരപിടിയൻ സസ്യം മുതല്‍ മുക്കുറ്റി, വിഷ്ണുക്രാന്തി ഉള്‍പ്പെടെയുള്ള സസ്യങ്ങള്‍കൊണ്ട് അനുഗ്രഹീതമാണ് മാടായിപ്പാറ.

ഏഴിമലയുടെ.താഴ് വരയിലെ വസന്തം ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ദേശാടനപക്ഷികളുടെ വിരുന്നുകേന്ദ്രം കൂടിയായ മാടായിപ്പാറയില്‍ പ്രകൃതിനിരീക്ഷണത്തിനും പഠനത്തിനുമായി ഗവേഷണ വിദ്യാർഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേർ എത്താറുണ്ട്. വൈവിധ്യമാർന്ന മുന്നൂറോളം സസ്യങ്ങള്‍ മാടായിപ്പാറയിലുണ്ട്. ഓണക്കാലത്ത് പൂക്കള്‍ ശേഖരിക്കാൻ നാടൻപൂക്കളുടെ ഈ അക്ഷയഖനിയിലേക്ക് ദൂരസ്ഥലങ്ങളില്‍നിന്നുപോലും കുട്ടികള്‍ എത്താറുണ്ട്. ഉല്ലാസത്തിനും മറ്റുമായി മാടായിപ്പാറയിലെത്തുന്നവർ വാഹനങ്ങള്‍ പുല്‍മേടുകളിലേക്ക് കയറ്റിയിടുന്നതും ഭക്ഷണങ്ങളുടെയും മറ്റും മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും ഉള്‍പ്പെടെ പാറയില്‍ വലിച്ചെറിയുന്നതും മാടായിപ്പാറയുടെ മനോഹാരിതയെ മാത്രമല്ല, സന്തുലനാവസ്ഥയെയും ബാധിക്കുന്നുണ്ട്.

ഇതുമൂലം ഇവിടുത്തെ സസ്യജന്തു വൈവിധ്യങ്ങളുടെ ആവാസവ്യവസ്ഥയ്ക്കുതന്നെ വലിയ ഭീഷണിയാകുകയാണ്.

STORY HIGHLIGHTS:Madaipara is draped with blue flowers.

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍