Kerala

പൊലീസ് ഉദ്യോഗസ്ഥരെ ടിപ്പറിടിച്ച്‌ കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലായി.

കണ്ണൂർ:പാപ്പിനിശ്ശേരി പാറക്കടവില്‍ അനധികൃത മണല്‍കടത്ത് തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ടിപ്പറിടിച്ച്‌ കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലായി.

പാപ്പിനിശ്ശേരി സ്വദേശി കെ.പി. മുഹമ്മദ് ജാസിഫിനെയാണ് (38) വളപട്ടണം പൊലീസ് അറസ്റ്റുചെയ്തത്. ജൂലൈ 25ന് പുലർച്ച മൂന്നിനായിരുന്നു സംഭവം.

സ്കൂട്ടറില്‍ മണല്‍കടത്ത് പിടികൂടാൻ എത്തിയ വളപട്ടണം സ്റ്റേഷനിലെ എസ്.ഐ ടി.എം. വിപിൻ, സി.പി.ഒ കിരണ്‍ എന്നിവരെയാണ് മണല്‍കടത്തുകാർ ടിപ്പർ ലോറിയിടിച്ച്‌ കൊല്ലാൻ ശ്രമിച്ചത്. പൊലീസിനെ തിരിച്ചറിഞ്ഞതോടെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

റോഡിലേക് തെറിച്ചുവീണ ഉദ്യോഗസ്ഥർക്ക് സാരമായി പരിക്കേറ്റു. ഇടിച്ച വാഹനവുമായി രക്ഷപ്പെട്ട മണല്‍ കടത്തുകാരൻ റസാക്കിനും ലോറി ഡ്രൈവർക്കുമെതിരെ വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിരുന്നു. പ്രതികളെ സഹായിച്ച രണ്ടുപേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടി. മയ്യില്‍ നണിയൂർ നമ്ബ്രത്തെ എം. മൊയ്തീൻകുട്ടി (38), കമ്ബില്‍ മൈതാനപ്പള്ളിയിലെ മുഹമ്മദ് സിനാൻ (24) എന്നിവരാണ് അറസ്റ്റിലായത്.

STORY HIGHLIGHTS:The main accused in the incident who tried to kill the police officers by tipping them was arrested.

You may also like

Kerala

വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ

വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ തിരുവനന്തപുരം:റീ ബിൽഡ് വയനാടി’നായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന്
Kerala

യൂസഫലി ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി

ദുരന്തത്തിൽ വയനാടിന് കൈത്താങ്ങുമായി യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം