രാത്രിയുടെ മറവില്‍ മണല്‍ മാഫിയ വീണ്ടും സജീവമായി.
വളപട്ടണം പുഴയോട് ചേർന്ന തീരപ്രദേശങ്ങളിലും കടവുകളിലും രാത്രിയുടെ മറവില്‍ മണല്‍ മാഫിയ വീണ്ടും സജീവമായി.
പാറക്കടവ്, കല്ലൂരി, നണിച്ചേരി, പറശ്ശിനി, നാറാത്ത്, കമ്ബില്‍, അരിമ്ബ്ര ഭാഗങ്ങളിലെ കടവുകളിലും പുഴയോരത്തും ബോട്ടുജെട്ടി ഭാഗത്തുമാണ് വീണ്ടും മണല്‍വാരല്‍ സജീവമായിരിക്കുന്നത്. കടവുകളില്‍ രാത്രിയുടെ മറവില്‍ എസ്കോർട്ടോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് മണല്‍ കടത്തുന്നത് പതിവായി.
പറശ്ശിനിക്കടവ് വഴിയും നണിച്ചേരിക്കടവ് വഴിയും ചാലാട് വഴിയുമാണ് മണല്‍ ലോറികള്‍ ചീറിപ്പായുന്നത്. ഈ ഭാഗങ്ങളില്‍ പൊലീസിന്റെ രഹസ്യനീക്കങ്ങള്‍ അറിയാൻ ഒരു ടീം തന്നെയുണ്ട്. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ ജീപ്പ് പുറത്തിറങ്ങുമ്ബോള്‍ ഇവർക്ക് ചിലർ വിവരം നല്‍കുന്നുണ്ട് എന്നും പറയുന്നു.
നീണ്ട ഇടവേളക്ക് ശേഷം വെള്ളമിറങ്ങിയ പുഴകളിലും കുഴിച്ചുകോരി മണല്‍ മാഫിയ സംഘം വിലസുകയാണ്. പുഴയില്‍ ഏറെ നാളായി നിലച്ചിരുന്ന മണലൂറ്റാണ് വീണ്ടും തുടങ്ങിയത്. മുമ്ബ് പുഴയുടെ വിവിധ ഭാഗങ്ങള്‍ മണല്‍ മാഫിയകള്‍ കൈയടക്കിയ അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍, പൊലീസിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് മണല്‍കടത്ത് പാടെ നിലച്ചിരുന്നു. ഇപ്പോള്‍ വീണ്ടും പുഴ വിവിധ സംഘങ്ങള്‍ കൈയടക്കി മണല്‍ വാരിത്തുടങ്ങിയിട്ടുണ്ട്. മണലൂറ്റ് തടയാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതും നടപടി എടുത്തതും ചില കടവുകളില്‍നിന്ന് മണല്‍ മാഫിയ മാറിനില്‍ക്കാൻ കാരണമായിരുന്നു. അതേസമയം, പഞ്ചായത്ത് അടിസ്ഥാനത്തില്‍ മണല്‍ വാരാൻ അനുമതി നല്‍കാത്തതും പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്.
STORY HIGHLIGHTS:The sand mafia is active again under the cover of night in the coastal areas and quays along the Valapatnam river.