ആന്തൂർ നഗരസഭാ ഹരിതകർമസേനയുടെ കൈത്താങ്ങ്

ധർമശാല: വയനാട് ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് സഹായമായി ആന്തൂർ നഗരസഭാ ഭൂമികാ ഹരിതകർമസേനാംഗങ്ങൾ സ്വരൂപിച്ച 30,000 രൂപ നഗരസഭാധ്യക്ഷൻ പി.മുകുന്ദന് കൈമാറി. ഉപാധ്യക്ഷ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആമിന, കെ.വി.പ്രേമരാജൻ, കെ.പി.ഉണ്ണികൃഷ്ണൻ, ഓമനാ മുരളീധരൻ, പി.കെ.മുഹമ്മദ് കുഞ്ഞി, സെക്രട്ടറി പി.എൻ.അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

STORY HIGHLIGHTS:Andoor Municipality Green Karma Sena
