Kannur

പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.

പാപ്പിനിശ്ശേരി : കെ.എസ്.ടി.പി. റോഡിൽ
പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

പരിക്കേറ്റ പാപ്പിനിശ്ശേരി വെസ്റ്റ് ഹാജി റോഡിന് സമീപത്തെ കെ.ഫവാസ് (45) സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി. പാപ്പിനിശ്ശേരി ഭാഗത്തുനിന്ന് ഹാജി റോഡ് ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്.

പാലത്തിലെ വൻ കുഴികൾ നിരവധി അപകടങ്ങൾക്കാണ് ഇടയാക്കുന്നത്. രാത്രി, പാലത്തിലെ തെരുവുവിളക്ക് കത്താത്തതും പ്രശ്നമാണ്. പാപ്പിനിശ്ശേരി മേൽപ്പാലത്തിന് പുറമേ കെ.എസ്.ടി.പി. റോഡിലും നൂറുകണക്കിന് കുഴികളാണുള്ളത്.

പാപ്പിനിശ്ശേരി റെയിൽവേ പാലത്തിലെ വൻ കുഴി. ഈ കുഴിയിൽ വീണാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്

STORY HIGHLIGHTS:Bike rider injured after falling into pothole on Papinissery flyover.

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍