Kannur

പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ



പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ; വിമാനമിറങ്ങുന്നത് കണ്ണൂരിൽ, ദുരന്തമേഖലയിലേക്ക് ഹെലികോപ്റ്ററിൽ

പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍, ഉരുള്‍പൊട്ടല്‍ നടന്ന ദുരന്തമേഖല സന്ദർശിക്കും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ  എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടർന്ന് റിവ്യൂ മീറ്റിംഗും നടത്തും.

അതേ സമയം, പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ പൊതു ആവശ്യം .

പ്രധാനമന്ത്രി  മുഖ്യമന്ത്രിയുമായി സംസാരിക്കും. ജനകീയ തെരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. സന്നദ്ധ പ്രവർത്തകരും,എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്.

STORY HIGHLIGHTS:Prime Minister in Wayanad today

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍