Chapparappadav

ആദരവ് നല്‍കി.

സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥിയും, ചപ്പാരപ്പടവ് പഞ്ചായത്തിലെ ശുചിത്വ അംബാസിഡറും, വ്ലോഗറുമായ അഭിഷേക് കുമാറിന് സ്കൂളില്‍ ആദരവ് നല്‍കി.

സൈക്കിളില്‍ ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ മുംബൈയിലെ തെരുവില്‍ നിന്നും കിട്ടിയ ചാർലി എന്ന നായയോടൊപ്പമാണ് അഭി സ്കൂളില്‍ എത്തിയത്.

“പ്രകൃതിയെ സംരക്ഷിക്കുക’ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഭി യാത്രതിരിച്ചത്. സ്കൂളിലെ സോഷ്യല്‍ സയൻസ് അധ്യാപകർ പകർന്നു നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അതിലൂടെ ഉരുത്തിരിഞ്ഞ ഒരു ആശയം ആയിരുന്നു ഈ യാത്ര.

സ്കൂള്‍ അസംബ്ലിയില്‍ വച്ച്‌ തന്‍റെ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും യാത്രയുടെ വിശദാംശങ്ങള്‍ വിവരിച്ചു കൊടുത്തു. അഭിയുടെ “ഫോട്ടോ പീടിക’ എന്ന അക്കൗണ്ടില്‍ യാത്രയുടെ ഫോട്ടോസും വീഡിയോസും നല്‍കിയിട്ടുണ്ട്.

മുഖ്യാധ്യാപിക സോഫിയ ചെറിയാൻ മെമന്‍റോ നല്‍കി അബിയെ ആദരിച്ചു. സിസ്റ്റർ ബെറ്റി, പിടിഎ വൈസ് പ്രസിഡന്‍റ് എം.എം. ഷനീഷ്, മദർ പിടിഎ പ്രസിഡന്‍റ് ലിബി വിനോ, ദീപ മാത്യു, ലൈല സെബാസ്റ്റ്യൻ, എം.യു. ജോസുകുട്ടി, ഏബല്‍ ജെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.

STORY HIGHLIGHTS:Abhishek Kumar, former student of St. Joseph’s Higher Secondary School, Chaparpadav Panchayat’s cleanliness ambassador and vlogger, was felicitated at the school.

You may also like

Chapparappadav

msf ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ പുതിയ നേതൃത്വം

ചപ്പാരപ്പടവ്:msf ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ പുതിയ നേതൃത്വം.തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഒരായിരം അഭിനന്ദനങ്ങൾ… “ഐക്യം അതിജീവനം അഭിമാനം” msf chapparappadav pc. 💚 STORY HIGHLIGHTS:msf chaparpadav
Chapparappadav

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്യം

ചപ്പാരപ്പടവ്:മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ക്യാമ്പയിൻ പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള ഒരു വിശദീകരണം  ചപ്പാരപ്പടവ് പഞ്ചായത്ത്‌തല ശിൽപശാല സംഘടിപ്പിച്ചു.എന്റെ മാലിന്യം എന്റെ ഉത്തരവാദിത്യം നാം നവകേരളം – 2.0