Sports

ഇന്ത്യൻ ഹോക്കിയുടെ അഭിമാനം ശ്രീജേഷിന് പിറന്ന നാട്ടില്‍ അവഗണന.

ഒളിമ്ബിക്സില്‍ തുടർച്ചയായി രണ്ട് വെങ്കലം നേടിയ ഇന്ത്യൻ ഹോക്കിയുടെ അഭിമാനം ശ്രീജേഷിന് പിറന്ന നാട്ടില്‍ അവഗണന.

ശ്രീജേഷിന്റെ പേരില്‍ അഭിമാനമായി നാട്ടില്‍ ഉയരേണ്ട കുന്നത്തുനാട് പഞ്ചായത്ത് സ്റ്റേഡിയത്തോടാണ് അധികൃതരുടെ അവഗണന. 2014 ലെ ഏഷ്യൻ ഗെയിംസില്‍ സ്വർണ്ണ നേട്ടത്തിന് പിന്നാലെ പ്രഖ്യപിച്ചതാണ് ഇൻഡോർ വോളിബാള്‍ സ്റ്റേഡിയം. എന്നാല്‍ ഒളിമ്ബ്യനെ അപമാനിക്കും വിധം ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്റ്റേഡിയം ഇന്നും നാല് തൂണുകളില്‍ ഒതുങ്ങി. ഈ അപമാനം ഇനിയും എത്രനാള്‍ സഹിക്കേണ്ടി വരുമെന്നാണ് ശ്രീജേഷിന്റെ സുഹൃത്തുക്കളും നാട്ടുകാരും ചോദിക്കുന്നത്.

നാട്ടുകാർക്ക് ഗ്രൗണ്ടും നഷ്ടം

2014 ല്‍ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യൻ ടീം ജയിച്ചപ്പോള്‍ ശ്രീജേഷിനു കുന്നത്തുനാട് പഞ്ചായത്ത് സ്വീകരണം ഒരുക്കിയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത അന്നത്തെ സ്‌പോർട്‌സ് മന്ത്റി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കുന്നത്തുനാട് പഞ്ചായത്തില്‍ സ്‌റ്റേഡിയം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ സ്റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലം അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് നിലവില്‍ പള്ളിക്കര സ്‌പോർട്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വോളിബാള്‍ പരിശീലനം നടക്കുന്ന പള്ളിക്കരയിലെ മൈതാനം തിരഞ്ഞെടുത്തു. പള്ളിക്കര മാർക്കറ്റിനു സമീപം നിർമ്മാണ ജോലികള്‍ ആരംഭിച്ചെങ്കിലും പാതി വഴിയില്‍ ഉപേക്ഷിച്ചു. പണി തുടങ്ങിയ ശേഷം നാട്ടുകാരുടെ നേതൃത്വത്തില്‍ നിർമ്മാണത്തിലെ അപാകത

ചൂണ്ടിക്കാണിച്ചതോടെയാണ് പണി നിലച്ചത്. സ്‌റ്റേഡിയം നിർമ്മാണത്തിന്റെ പേരില്‍ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടില്‍ കളിക്കാനും സാധിക്കാതെയായി.

പദ്ധതി

98.50 ലക്ഷം മുടക്കി നിർമ്മാണം. പഞ്ചായത്ത് ഫണ്ട്, എം.എല്‍.എ ഫണ്ട്, കൊച്ചി ബി.പി.സി.എല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച്‌ പണി പൂർത്തിയാക്കാനായിരുന്നു പദ്ധതി.

നാഷണല്‍, പൊലീസ് സേന എന്നിവയിലടക്കം ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കുന്നതില്‍ നിർണ്ണായക പങ്ക് പള്ളിക്കര ഗ്രൗണ്ടിനുണ്ട്

പള്ളിക്കര സ്‌പോർട്‌സ് അസോസിയേഷൻ ഭാരവാഹികള്‍
സ്റ്റേഡിയമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധ പരാതികളില്‍ തീർപ്പുണ്ടായി കഴിഞ്ഞ് നിർമ്മാണം പുന:രാരംഭിക്കും

പഞ്ചായത്ത് അധികൃതർ

ശ്രീജേഷ് സ്റ്റേഡിയ നിർമ്മാണം പൂർത്തിയാക്കുന്നതിന് 25 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിക്കാം. പഞ്ചായത്ത് അതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കി നല്‍കിയാല്‍ തുക നല്കും. ഇതു വരെ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് അനുകൂല സമീപനം ഉണ്ടായിട്ടില്ല.

അഡ്വ. പി.വി. ശ്രീനിജിൻ എം.എല്‍.എ

STORY HIGHLIGHTS:Sreejesh, the pride of Indian hockey who won two consecutive bronze medals in the Olympics, was neglected in his native land.

You may also like

Sports

ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി.

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍
Sports

സ്വപ്നങ്ങള്‍ തകർന്നു,ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു.

ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. പാരീസ്: പാരിസ് ഒളിമ്ബിക്സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. സ്വപ്നങ്ങള്‍ തകർന്നു, ഇനി കരുത്ത് ബാക്കിയില്ലെന്നും എല്ലാവരും