Kannur

കുഞ്ഞിമംഗലത്ത് സംഘര്‍ഷം, സി.പി.എമ്മുകാര്‍ സംഘം ചേര്‍ന്ന് പോലീസിനെ ആക്രമിച്ചു



കുഞ്ഞിമംഗലത്ത് സംഘര്‍ഷം, സി.പി.എമ്മുകാര്‍ സംഘം ചേര്‍ന്ന് പോലീസിനെ ആക്രമിച്ചു.

എസ്.ഐ ഉള്‍പ്പെടെ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു.

പയ്യന്നൂര്‍ എസ്.ഐ.സി.സനിത്ത്(30), റൂറല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് സി.പി.ഒ കെ.ലിവിന്‍(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്

സംഭവത്തില്‍ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു  പ്രശ്‌നങ്ങളുടെ തുടക്കം.
കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിലെ തീയ്യക്ഷേമസഭയുടെ ഓഫീസിന് മുന്‍വശം മല്ലിയോട്ട്തീയക്ഷേമസഭയുടെയും ക്ഷേത്രസംരക്ഷണസമിതിയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധയോഗം ചേരുന്നറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്.

പ്രതിഷേധയോഗം കഴിഞ്ഞ് തീയ്യക്ഷേമ പ്രവര്‍ത്തകര്‍ മടങ്ങവെ 6.20 ന് പ്രവര്‍ത്തകനായ ഒരാളെ സി.പി.എമ്മുകാര്‍ ആക്രമിച്ചു. ഇത് തടയാനെത്തിയ പോലീസിന് നേരെയും പ്രവര്‍ത്തകര്‍
അക്രമം നടത്തി.

എസ്.ഐ സനിത്തിനെ അടിച്ചുവീഴ്ത്തുകയും താഴെ വീണപ്പോല്‍ തള്ളവിരല്‍ പിടിച്ചുവലിച്ച് പരിക്കേല്‍പ്പിക്കുകയും യൂണിഫോമില്‍ പിടിച്ച് വലിക്കുയും ചെയ്തു. ഇത് തടയാനെത്തിയപ്പോഴാണ് ലിവിന് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.

STORY HIGHLIGHTS:Clashes at Kunhimangalam, CPM members attacked the police in a gang

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍