Business

ധനലക്ഷ്മി ബാങ്ക് 2024-25:  രേഖപ്പെടുത്തിയത് 8 കോടി രൂപയുടെ നഷ്ടം.

തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്ക് 2024-25 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദമായ ഏപ്രില്‍-ജൂണില്‍ രേഖപ്പെടുത്തിയത് 8 കോടി രൂപയുടെ നഷ്ടം. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തില്‍ 28.30 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

മാര്‍ച്ച് പാദത്തില്‍ 3.31 കോടി രൂപയായിരുന്നു ലാഭം. 2022 ജൂണ്‍ പാദത്തിലാണ് ഇതിനു മുന്‍പ് ബാങ്ക് നഷ്ടം രേഖപ്പെടുത്തിയത്. അന്ന് 26.43 കോടി രൂപയായിരുന്നു ബാങ്കിന്റെ നഷ്ടം. റീറ്റെയ്ല്‍, കോര്‍പ്പറേറ്റ് ബാങ്കിംഗ് വിഭാഗങ്ങളുടെ മോശം പ്രകടനമാണ് നഷ്ടത്തിന് വഴിവെച്ചത്.

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 57.94 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടായിരുന്നത് ഇക്കഴിഞ്ഞ പാദത്തില്‍ 3.29 കോടി രൂപയുടെ നഷ്ടത്തിലേക്ക് മാറി. എന്നിരുന്നാലും തൊട്ടു മുന്‍പാദത്തിലെ 17.44 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടവുമായി നോക്കുമ്പോള്‍ ഇത് മികച്ചതാണ്. പ്രവര്‍ത്തന നഷ്ടത്തിനിടയിലും ബാങ്ക് ലാഭം രേഖപ്പെടുത്തിയത് കിട്ടാക്കടം എഴുതിത്തള്ളാനായി നീക്കി വച്ച 20.75 കോടി രൂപ തിരിച്ചു കിട്ടിയതായിരുന്നു.

ജൂണ്‍ പാദത്തില്‍ വരുമാനവും ഇടിഞ്ഞു. 2023 ജൂണ്‍ പാദത്തിലെ 341.40 കോടി രൂപയില്‍ നിന്ന് 337.94 കോടി രൂപയായി. മാര്‍ച്ച് പാദത്തില്‍ വരുമാനം 347.30 കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 5.21 ശതമാനത്തില്‍ നിന്ന് 4.04 ശതമാനമായി കുറഞ്ഞു. അതേസമയം, അറ്റ നിഷ്‌ക്രിയ ആസ്തി 1.09 ശതമാനത്തില്‍ നിന്ന് 1.26 ശതമാനമായി ഉയരുകയാണ് ചെയ്തത്. തൊട്ടു മുന്‍പാദത്തില്‍ 1.25 ശതമാനമായിരുന്നു.

STORY HIGHLIGHTS:Dhanalakshmi Bank posted a loss of Rs 8 crore in the first quarter of FY 2024-25, April-June.

You may also like

Business

അദാനി ഗ്രൂപ്പ് ചെയർമാൻ‌ ഗൗതം അദാനി ചെയർമാൻ‌ സ്ഥാനത്തുനിന്ന് പടിയറങ്ങുന്നു

അദാനി ഗ്രൂപ്പ് ചെയർമാൻ‌ സ്ഥാനത്തുനിന്ന് 2030കളുടെ തുടക്കത്തോടെ പടിയിറങ്ങാൻ ഗൗതം അദാനി. നിലവില്‍ 62 വയസ്സുള്ള ഗൗതം അദാനി, 70 വയസ്സാകുമ്ബോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം പൂർണമായും മക്കളിലേക്കും
Business

ആമസോണ്‍ ഫ്രീഡം ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ ആരംഭിച്ചു.

ആമസോണ്‍ ഫ്രീഡം ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ ആരംഭിച്ചു. പ്രൈം ഉപഭോക്താക്കള്‍ക്ക്‌ രാത്രി 12 മണിക്ക് തന്നെ സെയിലിലേക്ക് ആക്‌സസ് ലഭിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍ക്കും, അക്സസറികള്‍ക്കും ഡിസ്കൗണ്ടും തിരഞ്ഞെടുത്ത