എന്ന വിലൈ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിമിഷ സജയന്‍ ആണ് നായിക.
തമിഴില്‍ ആദ്യ സിനിമ സംവിധാനം ചെയ്യാനൊരുങ്ങി തിരക്കഥാകൃത്ത് സജീവ് പാഴൂര്‍. ‘എന്ന വിലൈ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിമിഷ സജയന്‍ ആണ് നായിക. കലാമയ ഫിലിംസിന്റെ ബാനറില്‍ മലയാളിയായ ജിതേഷ് വി ആണ് നിര്‍മ്മാണം.
ത്രില്ലര്‍ ഘടകങ്ങള്‍ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണ് എന്ന വിലൈ. രാമേശ്വരം പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, ചിത്ത, ജിഗര്‍ത്തണ്ട ഡബിള്‍ എക്‌സ് എന്നീ വലിയ ഹിറ്റുകള്‍ക്ക് ശേഷം നിമിഷ നായികയായി എത്തുന്ന തമിഴ് ചിത്രം കൂടിയാണ്.
നിമിഷ സജയനൊപ്പം കരുണാസ് ആണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വൈ.ജി മഹേന്ദ്രന്‍, മൊട്ട രാജേന്ദ്രന്‍, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹന്‍ റാം, നിഴല്‍ഗല്‍ രവി, പ്രവീണ, വിവിയാന, ചേതന്‍ കുമാര്‍, കവിതാലയ കൃഷ്ണന്‍, ടിഎസ്ആര്‍ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥന്‍, കൊട്ടച്ചി, ദീപ ശങ്കര്‍, ചിത്ത ദര്‍ശന്‍, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പര്‍ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ രാമേശ്വരത്ത് പൂര്‍ത്തിയായി. ചെന്നൈ ഗോകുലം സ്റ്റുഡിയോയിലും ചെന്നൈയുടെ മറ്റ് ഭാഗങ്ങളിലും റാമോജി ഫിലിം സിറ്റിയിലുമായി ചിത്രീകരിക്കുന്ന എന്ന വിലൈ ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കും. മലയാളിയായ ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം സാം സി എസ് ആണ്. പോര്‍ തൊഴില്‍, ജനഗണമന, ഗരുഡന്‍ ഉള്‍പ്പെടെയുള്ള ഹിറ്റ് മലയാള ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത ശ്രീജിത്ത് സാരംഗ് ആണ് എഡിറ്റര്‍.
STORY HIGHLIGHTS:Nimisha Sajayan is the female lead in the film titled ‘Enna Vilai’.