Kerala Uncategorized

വാഹനാപകടത്തില്‍  സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

തേർത്തല്ലി:വാഹനാപകടത്തില്‍ ഭർത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോടോപ്പള്ളിയിലെ കിഴക്കേല്‍ വർഗീസിന്‍റെ (കുഞ്ഞുമോന്‍) ഭാര്യ മേരിയാണ് (മേരിക്കുട്ടി-59) യാണ് മരിച്ചത്.

അപകടത്തില്‍ ഭർത്താവ് വർഗീസിന് കാലിന് നിസാര പരിക്കേറ്റു. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം.

തേർത്തല്ലിയിലെ വ്യാപാര സ്ഥാപനം അടച്ച്‌ ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച സ്കൂട്ടർ കാറിനെ മറികടക്കുന്നതിനിടെ എതിരേ വന്ന ഗുഡ്സ് ഓട്ടോയുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ മേരിക്കുട്ടി മറ്റൊരു കാറിനടിയില്‍പെടുകയായിരുന്നു.

പരിക്കേറ്റ മേരിക്കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ചെങ്കിലും മരിച്ചു. ഭർത്താവ് വർഗീസ് ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ആലക്കോട് എസ്‌ഐ കെ.ജെ. മാത്യുവിന്‍റെ നേതൃത്വത്തില്‍ പോലീസ് ഇൻക്വസ്റ്റ് നടത്തി. തേർത്തല്ലിയിലെ പരേതനായ വട്ടമല ഉലഹന്നാൻ-റോസമ്മ ദന്പതികളുടെ മകളാണ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് കോടോപ്പള്ളി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയില്‍.

മക്കള്‍: ടീന (നഴ്സ്, അയർലൻഡ്), സുബിൻ (എറണാകുളം). മരുമക്കള്‍: മനോജ് ദേവസ്യ (ചെമ്ബന്തൊട്ടി), ഷെല്‍ജ ജോസഫ് (ചിറ്റാരിക്കാല്‍). സഹോദരങ്ങള്‍: ഫാ.ജോണി വട്ടമല എസ്‌വിഡി, സജി വട്ടമല. സഹോദരങ്ങള്‍: ഫാ. ജോണി വട്ടമല എസ്‌വിഡി (ഡിവൈൻ വേഡ്സ് സെമിനാരി, പൂനെ), ഷാജി.

STORY HIGHLIGHTS:A housewife who was traveling on a scooter met a tragic end in a car accident.

You may also like

Kerala

വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ

വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ തിരുവനന്തപുരം:റീ ബിൽഡ് വയനാടി’നായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന്
Kerala

യൂസഫലി ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി

ദുരന്തത്തിൽ വയനാടിന് കൈത്താങ്ങുമായി യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം