Kannur

ഒഴിവായത് വൻ അപകടം:ലോറി വഴിമാറി ഓടിയത് നിര്‍മാണത്തിലിരുന്ന അടിപ്പാതയ്ക്ക് മുകളിലേക്ക്

കണ്ണൂര്‍ : കണ്ടെയ്‌നര്‍ ലോറി റോഡ് മാറി ഓടി. അടിപ്പാതയുടെ മുകളില്‍ കാബിന്‍ കുടുങ്ങിയതുകൊണ്ട് വന്‍ അപകടം ഒഴിവായി.ദേശീയ പാതയില്‍ കരിവെള്ളൂര്‍ ബസാറില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം.

മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുകയായിരുന്നു ലോറി. കരിവെള്ളൂര്‍ ടൗണില്‍നിന്ന് 150 മീറ്റര്‍ വടക്കു ഭാഗത്തുവെച്ച്‌ സര്‍വീസ് റോഡിലൂടെ നേരെ പോകേണ്ടതിനു പകരം നിര്‍മാണത്തിലിരിക്കുന്ന പുതിയ റോഡിലേക്ക് കയറി. അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി തറനിരപ്പില്‍ നിന്നും 10 മീറ്റര്‍ ഉയരത്തിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. അടിപ്പാതയുടെ ഒരു ഭാഗം മണ്ണിട്ട് ഉയര്‍ത്തിയിട്ടുമില്ല. 10 മീറ്ററോളം താഴ്ചയിലേക്ക് വീഴുന്നതിന് തൊട്ടുമുമ്ബാണ് കാബിന്‍ കുടുങ്ങിയത്.

STORY HIGHLIGHTS:A major accident was avoided: the lorry swerved and ran up the underpass under construction

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍