India

ഷിരൂര്‍ ദൗത്യത്തിന്‍റെ ഭാവി ഇനി കര്‍ണാടക സര്‍ക്കാര്‍ തീരുമാനിക്കും

കർണാടക:കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നത് സംബന്ധിച്ച്‌ തീരുമാനം കര്‍ണാടക സര്‍ക്കാരിന് വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം.

ഗംഗാവലി പുഴയിലെ തെരച്ചില്‍ ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പുഴയിലെ മണ്ണും മരക്ഷണങ്ങളും ഉള്‍പ്പെടെ നീക്കം ചെയ്യാതെ ലോറി കണ്ടെത്താനാകില്ലെന്നാണ് ഈശ്വര്‍ മല്‍പെ ഉള്‍പ്പെടെ അറിയിച്ചത്.

ഡ്രഡ്ജര്‍ എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനം സര്‍ക്കാരിന് വിടാൻ തീരുമാനിച്ചത്. ഡ്രഡ്ജര്‍ എത്തിക്കുന്നതിന്‍റെയും ഉപയോഗിക്കുന്നതിന്‍റെയും ചെലവ് എങ്ങനെ വഹിക്കും എന്നതില്‍ അവ്യക്ത നിലനില്‍ക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ചെലവ് കണക്കുകള്‍ വ്യക്തമാക്കി കര്‍ണാടക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കാൻ ഉത്തര കന്ന‍ഡ ജില്ലാ കളക്ടര്‍ (ഡെപ്യൂട്ടി കമ്മീഷണര്‍) തീരുമാനിച്ചത്. ഒരു കോടി രൂപയ്ക്ക് അടുത്താണ് ഡ്രഡ്ജര്‍ എത്തിക്കാനുള്ള ചെലവായി കണക്കാക്കുന്നത്.

STORY HIGHLIGHTS:The future of the Shirur mission will now be decided by the Karnataka government

You may also like

India Sports

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ നിലവിൽ
India

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഏതൊക്കെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ജമ്മുകശ്മീരിന്