India

ട്രെയിൻ പാളംതെറ്റി

ലഖ്‌നൗ: ഉത്തർപ്രദേശില്‍ ട്രെയിൻ പാളംതെറ്റി. സബർമതി എക്‌സ്പ്രസിന്റെ 20 ബോഗികളാണ് കാണ്‍പൂർ-ഭീംസെൻ സ്റ്റേഷനുകള്‍ക്കിടയില്‍ അപകടത്തില്‍പെട്ടത്.

സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നു പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. ഝാൻസിയിലേക്കു പുറപ്പെട്ട ട്രെയിൻ കാണ്‍പൂർ റെയില്‍വേ സ്റ്റേഷനു തൊട്ടടുത്താണ് സബർമതി എക്‌സ്പ്രസ് 19168 ട്രെയിൻ പാളംതെറ്റിയത്. വാരാണസി-അഹ്മദാബാദ് ട്രെയിനാണിത്.

അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസും ഫയർഫോഴ്‌സ് സംഘവും ആംബുലൻസുകളുമെത്തി യാത്രക്കാരെ മാറ്റി. യാത്രക്കാരെ ബസില്‍ കയറ്റി അടുത്ത സ്റ്റേഷനിലെത്തിച്ചിരിക്കുകയാണ്. ഇവിടെനിന്ന് സ്‌പെഷല്‍ ട്രെയിനില്‍ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പാറക്കല്ല് ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ട്രെയിൻ ജീവനക്കാർ നല്‍കുന്ന വിവരം. സംഭവത്തില്‍ ഇന്ത്യൻ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

STORY HIGHLIGHTS:Train derailed in Uttar Pradesh.

You may also like

India Sports

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ നിലവിൽ
India

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഏതൊക്കെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ജമ്മുകശ്മീരിന്