കിണറ്റിൽ വീണ് വയോധികൻ മരിച്ചു.
തളിപ്പറമ്പ : കിണർ വൃത്തിയാക്കുന്നതിനിടെ വയോധികൻ കിണറ്റിൽ വീണ് മരിച്ചു . ആന്തൂർ നഗരസഭയിലെ കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വെളളികോത്ത് ഇടത്തിൽ പവനകുമാർ (61) ആണ് കോടല്ലൂരിലെ ഇല്ലത്തിന് സമീപത്തെ വീട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ വീണ് മരിച്ചത്.
അച്ഛൻ പരേതനായ കുട്ടിരാമൻ നമ്പ്യാർ,അമ്മ ശ്രീദേവി. ഭാര്യ: സതി ദേവി (കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര ജീവനക്കാരി).
മക്കൾ: ലേജു മോൾ (അധ്യാപിക വെളളൂർ സ്കുൾ ),പൗർണമി (അധ്യാപിക വട്ടോളി സ്കൂൾ ).മരുമക്കൾ: പ്രസൂൺ (കരിവെള്ളൂർ), പുഷ്പജൻ (വട്ടോളി)സഹോദരങ്ങൾ: അമ്പിളി, ഭവദാസൻ, സുധാമണി.
STORY HIGHLIGHTS:An elderly man fell into the well and died while cleaning the well.