World

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി: പെറ്റോങ്താര്‍ ഷിനവത്ര

തായ്ലാന്ഡില്‍ശതകോടീശ്വരനും മുൻപ്രധാനമന്ത്രിയുമായ താക്സിൻ ഷിനവത്രയുടെ മകള്‍ പ്രധാനമന്ത്രിയാകും. 37കാരിയായ പെറ്റോങ്താർ ഷിനവത്ര രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന നേട്ടത്തോടെയാണ് സുപ്രധാന പദവിയിലേക്ക് എത്തുന്നത്.

24 മണിക്കൂർ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ചയാണ് പെറ്റോങ്താർ ഷിനവത്ര പ്രധാനമന്ത്രി സ്ഥാനത്തേക്ക്ജനപ്രതിനിധികളുടെ പിന്തുണ ഉറപ്പിച്ചത്.

ഫ്യു തായ് പാർട്ടിയുടെ നിലവിലെ നേതാവാണ് പെറ്റോങ്താർ. ഷിനവത്ര രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് ഇവർ. മുൻപ്രധാനമന്ത്രിയായ താക്സിൻ ഷിനവത്രയുടെ മൂന്ന് മക്കളില്‍ ഇളയ ആളാണ് പെറ്റോങ്താർ. 2006ല്‍ അട്ടിമറിയിലൂടെ പുറത്തായെങ്കിലും തായ്ലാൻഡില്‍ ശക്തമായ രാഷ്ട്രീയ സാന്നിധ്യമാണ് താക്സിൻ ഷിനവത്ര. ഷിനവത്ര കുടുംബത്തില്‍ നിന്നും പ്രധാനമന്ത്രി ആകുന്ന നാലാമത്തെ വ്യക്തിയാണ് പെറ്റോങ്താർ.

തായ്ലാൻഡിന്റെ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതയാണ് പെറ്റോങ്താർ. രാജ്യം വലിയ രീതിയിലുള്ള രാഷ്ട്രീയ അസ്ഥിരാവസ്ഥയില്‍ നില്‍ക്കുമ്ബോഴാണ് പെറ്റോങ്താർ ഭരണ പശ്ചാത്തലം തീരെയില്ലാത്ത ഷിനവത്ര തായ്ലാൻഡിലെ പ്രധാനമന്ത്രിയാവുന്നത്. 15 വർഷത്തെ രാഷ്ട്രീയ വനവാസത്തിന് ശേഷം കഴിഞ്ഞ വർഷമാണ് താക്സിൻ ഷിനവത്ര തായ്ലാൻഡിലേക്ക് തിരികെ എത്തിയത്. വിവാദപരമായ നടപടികള്‍ക്ക് ശേഷമായിരുന്നു ഈ തിരിച്ച്‌ വരവ്. മുൻ എതിരാളികളുമായുള്ള ധാരണ നേരത്തെ താക്സിൻ ഷിനവത്രയെ പിന്തുണച്ച വോട്ടർമാരെ വഞ്ചിക്കുകയാണെന്ന് വലിയ രീതിയില്‍ ആരോപണം ഉയർന്നിരുന്നു.

STORY HIGHLIGHTS:Country’s Youngest Prime Minister: Petongtar Shinawatra

You may also like

World

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷേഖ് ഹസീനയും
World

ട്രേഡ്മാർക് നിയമപോരാട്ടത്തില്‍ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്‍റിന് വിജയം.

യു.എസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സ്ഥാപനമായ ബർഗർ കിങ് കോർപറേഷനുമായുള്ള ട്രേഡ്മാർക് നിയമപോരാട്ടത്തില്‍ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്‍റിന് വിജയം.പുണെയിലെ ബർഗർ കിങ് എന്ന സ്ഥാപനം അനുമതിയില്ലാതെ