India Kannur

മണ്ണിടിച്ചിലിനെ തുടര്‍ന്ന്‍ കണ്ണൂർ, ബംഗളൂരു എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി.

മംഗളൂരു: മണ്ണിടിച്ചിലിനെ തുടര്‍ന്ന്‍ കണ്ണൂർ, ബംഗളൂരു എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി. കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) കണ്ണൂർ-കെ.എസ്.ആർ.

ബംഗളൂരു എക്സ്പ്രസ് (16512) െട്രയിനുകളുടെ ഞായറാഴ്ചയിലേയും തിങ്കളാഴ്ചയിലേയും സർവീസുകളാണ് റദ്ദാക്കിയത്.

ഹാസൻ ജില്ലയില്‍ ബല്ലുപേട്ട്-സകലേശ്പുര സ്റ്റേഷനുകള്‍ക്കിടയില്‍ അചങ്കി-ദോഡ്ഡനഗരയില്‍ വെള്ളിയാഴ്ച മണ്ണിടിച്ചിലില്‍പ്പെട്ട പാളം ഗതാഗതയോഗ്യമാക്കാനായില്ല. മണ്ണുനീക്കി സുരക്ഷയുറപ്പാക്കുന്ന പ്രവൃത്തി തുടരുകയാണെന്ന് ദക്ഷിണ-പശ്ചിമ റെയില്‍വേ അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് 12-ഓടെയാണ് പാളത്തില്‍ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടർന്ന് കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) ജോലാർപേട്ട്, സേലം, ഷൊർണൂർ വഴി തിരിച്ചുവിട്ടിരുന്നു.

STORY HIGHLIGHTS:Kannur and Bengaluru Express trains canceled following landslides.

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍