ട്രേഡ്മാർക് നിയമപോരാട്ടത്തില്‍ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്റിന് വിജയം.
യു.എസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സ്ഥാപനമായ ബർഗർ കിങ് കോർപറേഷനുമായുള്ള ട്രേഡ്മാർക് നിയമപോരാട്ടത്തില്‍ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്റിന് വിജയം.പുണെയിലെ ബർഗർ കിങ് എന്ന സ്ഥാപനം അനുമതിയില്ലാതെ തങ്ങളുടെ പേര് ഉപയോഗിക്കുന്നെന്ന് കാണിച്ച് ബർഗർ കിങ് കോർപറേഷൻ പരാതിനല്‍കുകയായിരുന്നു.
13 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പുണെയിലെ ബർഗർ കിങ്ങിന് അനുകൂല വിധി വന്നത്.
ബർഗർ കിങ് എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്ന് പുണെയിലെ സ്ഥാപനത്തെ വിലക്കണമെന്നായിരുന്നു ബർഗർ കിങ് കോർപറേഷന്റെ ആവശ്യം. എന്നാല്‍, 1992 മുതല്‍ പുണെയിലെ ബർഗർ കിങ് ഈ പേര് ഉപയോഗിച്ചുവരുന്നുണ്ടെന്നും അമേരിക്കൻ ബർഗർ കിങ് ഇന്ത്യയില്‍ ട്രേഡ്മാർക് രജിസ്റ്റർ ചെയ്യുന്നതിനും മുമ്പേയാണിതെന്നും പുണെയിലെ കോടതിയിലെ ജഡ്ജി വേദ്പതക് ചൂണ്ടിക്കാട്ടി.
STORY HIGHLIGHTS:Pune’s famous Burger King restaurant wins trademark battle