കര്‍ഷകസംഘം ഏരിയാ കണ്‍വെന്‍ഷനില്‍ രൂക്ഷവിമര്‍ശനം.
തളിപ്പറമ്പ്: സി.കെ.പി.പത്മനാഭന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് നേതൃത്വം പുലര്‍ത്തുന്ന മൗനത്തിനെതിരെ സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്റെ തട്ടകത്തില്‍ തന്നെ രൂക്ഷമായ വിമര്‍ശനം.
ഇന്ന് മൊറാഴ ലോക്കല്‍ കമ്മറ്റി ഓഫീസായ മോറാഴ സെന്‍ട്രലിലെ അഴിക്കോടന്‍ സ്മാരക മന്ദിരത്തില്‍ നടന്ന കര്‍ഷകസംഘം തളിപ്പറമ്പ് ഏരിയാ കമ്മറ്റി യോഗത്തിലാണ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പ്രതിനിധികള്‍ ആഞ്ഞടിച്ചത്.
സംസ്ഥാന സെക്രട്ടെറി വല്‍സന്‍ പനോളിയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.
ഏരിയാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ
കെ.കൃഷ്ണന്‍, ജനാര്‍ദ്ദനന്‍, ടി.ലത, പുല്ലായിക്കൊടി ചന്ദ്രന്‍ ജില്ലാ-സംസ്ഥാന നേതാക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
പട്ടുവത്തുനിന്നുള്ള പ്രതിനിധിയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
അദ്ദേഹത്തിന്റെ ചുവടുപിടിച്ച് സംസാരിച്ച പ്രതിനിധികളില്‍ പലരും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചതായാണ് വിവരം.
മോറാഴ വില്ലേജില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരണം നടത്തിയത്.
STORY HIGHLIGHTS:State Secretary M. V. Govindan’s scathing criticism on the platform itself against the silence of the leadership.