അനധികൃത കച്ചവടം തടഞ്ഞു
കണ്ണൂർ: കാല്‍നടയാത്രക്കും വാഹനങ്ങള്‍ക്കും തടസമാകുന്ന രീതിയില്‍ കണ്ണൂർ സെൻട്രല്‍ മാർക്കറ്റ് പരിസരത്ത് ചില വ്യാപാരസ്ഥാപനങ്ങള്‍ അനധികൃതമായി സ്ഥലം കൈയേറി വച്ച സാധനങ്ങള്‍ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നീക്കി.
പഴം പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ ക്രോക്കറി ഐറ്റം തുടങ്ങിയ സാധനങ്ങളാണ് റോഡിലേക്ക് ഇറക്കി വച്ച് മാർഗതടസം സൃഷ്ടിച്ചത്. കോർപ്പറേഷൻ അധികൃതർക്ക് നിരവധി പരാതി ലഭിച്ചതിനെ തുടർന്നാണ് മാർക്കറ്റില്‍ നടപടി ആരംഭിച്ചത്. കാല്‍നടയാത്രയ്ക്കും വാഹന യാത്രയ്ക്കും തടസമാകുന്ന രീതിയില്‍ ഫുട്പാത്തും റോഡും കയ്യേറി വ്യാപാരം നടത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിശോധനയ്ക്ക് സീനിയർ പബ്ലിക് ഹെല്‍ത്ത് ഇൻസ്‌പെക്ടർ എം.സുധീർ ബാബു, പബ്ലിക് ഇൻസ്‌പെക്ടർമാരായ കെ.ഉദയകുമാർ, സി.ആർ.സന്തോഷ് കുമാർ എന്നിവർ നേതൃത്വം നല്‍കി.
STORY HIGHLIGHTS:The Corporation Health Department has removed the goods illegally occupied by some businesses in Kannur Central Market area.