World

കോളറ വാക്സിന്റെ ദൗര്‍ലഭ്യം അതിരൂക്ഷമെന്ന് ലോകാരോഗ്യ സംഘടന

ലോക വ്യാപകമായി കോളറ വാക്സിന് അതിരൂക്ഷമായ ദൗർലഭ്യം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

വാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്നാണ് നിർദേശം. ഈ വർഷം ജൂലൈ 28 വരെയുള്ള കണക്കുകള്‍ പ്രകാരം 3,07,433 കോളറ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 26 രാജ്യങ്ങളിലായി 2326 പേർ കോളറ ബാധിച്ച്‌ മരിച്ചതായും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.


നിലവില്‍ ലഭ്യമായ വാക്സിൻ സ്റ്റോക്കിനേക്കാള്‍ വളരെ വലുതാണ് ആവശ്യകത. 2023 ജനുവരി വരെയുള്ള കണക്ക് പരിശോധിക്കുമ്ബോള്‍ ആകെ 18 രാജ്യങ്ങളില്‍ നിന്ന് 105 ദശലക്ഷം ഡോസ് വാക്സിനുകള്‍ക്ക് ആവശ്യകത അറിയിച്ചു. എന്നാല്‍ ഇക്കാലയളവില്‍ ഉത്പാദിപ്പിക്കപ്പെട്ടത് 53 ദശലക്ഷം ഡോസുകള്‍ മാത്രമായിരുന്നു എന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. 2024 ജനുവരി മുതല്‍ മേയ് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം സ്റ്റോക്കുണ്ടായിരുന്ന വാക്സിനുകളെല്ലാം തീർന്നതായാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

എല്ലാ രാജ്യങ്ങളും വാക്സിൻ ഉത്പാദനത്തിന് കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ശുദ്ധമായ കുടിവെള്ളവും ശുചിത്വവും ഉറപ്പാക്കി കോളറ പ്രതിരോധിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ പുലർത്തണമെന്നും ആവശ്യമുണ്ട്. കിഴക്കൻ മെഡിറ്ററേനിയൻ രാജ്യങ്ങളിലും ആഫ്രിക്കയിലും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുമാണ് നിലവില്‍ ഏറ്റവുമധികം കോളറ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആഗോള തലത്തില്‍ വാക്സിൻ ദൗർലഭ്യം കൂടി കണക്കിലെടുക്കുമ്ബോള്‍ ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

STORY HIGHLIGHTS:The World Health Organization says that the shortage of cholera vaccine is dire

You may also like

World

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷേഖ് ഹസീനയും
World

ട്രേഡ്മാർക് നിയമപോരാട്ടത്തില്‍ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്‍റിന് വിജയം.

യു.എസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സ്ഥാപനമായ ബർഗർ കിങ് കോർപറേഷനുമായുള്ള ട്രേഡ്മാർക് നിയമപോരാട്ടത്തില്‍ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്‍റിന് വിജയം.പുണെയിലെ ബർഗർ കിങ് എന്ന സ്ഥാപനം അനുമതിയില്ലാതെ