World

യുക്രൈയിന് പാളി, സൈനികര്‍ കൂട്ടത്തോടെ റഷ്യക്ക് മുന്നില്‍ കീഴടങ്ങുന്നു

യുക്രെയിൻ യുദ്ധത്തില്‍ റഷ്യ പിടിമുറുക്കിയതോടെ യുക്രൈയിൻ സൈന്യം ഇപ്പോള്‍ കൂട്ടത്തോടെയാണ് റഷ്യൻ സൈന്യത്തിന് മുന്നില്‍ കീഴടങ്ങുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇതിൻ്റെ തോത് വർദ്ധിച്ചിട്ടുണ്ട്. ഇങ്ങനെ കീഴടങ്ങിയ യുക്രൈയിൻ സൈനികർ ചില നിർണ്ണായക വെളിപ്പെടുത്തലുകളും റഷ്യൻ സൈന്യത്തിന് മുന്നില്‍ നടത്തിയിട്ടുണ്ട്.

യുക്രെയിൻ പട്ടാളക്കാരെ അവരുടെ കമാൻഡർമാർ ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ ഉപേക്ഷിക്കുന്നതായ വെളിപ്പെടുത്തലാണ് ഇപ്പോള്‍ യുദ്ധ മുഖത്ത് നിന്നും വരുന്നത്. റഷ്യൻ സൈന്യത്തിന് മുന്നില്‍ ഞായറാഴ്ച കീഴടങ്ങിയ യുക്രൈയിൻ സൈനികരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഉക്രേനിയൻ സൈനികനും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ അലക്സാണ്ടർ മാക്കീവ്സ്കി പറയുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. യുക്രൈയിൻ സൈനിക നേതൃത്വത്തിൻ്റെ സ്വന ക്രൂരമായ മനോഭാവം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ നേരിട്ട് അനുഭവിച്ചതിന് ശേഷം റഷ്യൻ സേനയ്ക്ക് സ്വമേധയാ കീഴടങ്ങിയതായാണ് ഈ സൈനികൻ സംഭാഷണത്തില്‍ പറയുന്നത്.

ഉക്രേനിയൻ ആക്രമണ ബ്രിഗേഡില്‍ ചേരാൻ വിസമ്മതിച്ചതിനെ തുടർന്ന് പോലീസ് സേനയില്‍ നിന്ന് തന്നെ പിരിച്ചുവിട്ടതായും മക്കീവ്സ്കി പറയുന്നുണ്ട്. എന്നാല്‍ പിന്നീട് മൂന്നു മാസത്തിനുശേഷം പണം തീരുകയും ഒരു ഡ്രാഫ്റ്റ് നോട്ടീസ് ലഭിക്കുകയും ചെയ്തതോടെ സൈന്യവുമായി ഒരു കരാർ ഒപ്പിടുകയല്ലാതെ അദ്ദേഹത്തിന് മുന്നില്‍ മറ്റ് മാർഗമില്ലായിരുന്നു.

റഷ്യൻ സേനയുമായി നേരിട്ട് ഇടപെടാൻ പാടില്ലാത്ത പ്രതിരോധത്തിൻ്റെ രണ്ടാം നിരയില്‍ ഡോണ്‍ബാസിലേക്ക് വിന്യസിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ഈ സൈനികനെ യുദ്ധമുഖത്ത് കൊണ്ടു പോയി തള്ളുകയായിരുന്നുവത്രെ.

“ഞങ്ങള്‍ക്ക് ഭക്ഷണമോ വെള്ളമോ ഇല്ലായിരുന്നു. ആറാം ദിവസമായപ്പോഴേക്കും ഞാൻ മരിക്കുമെന്ന് കരുതിയെന്നും’ സൈനികൻ പറയുന്നു.

ഒരു ദിവസം ഒരു യുക്രെയിൻ ഗ്രൂപ്പ് പിൻവാങ്ങാൻ തീരുമാനിച്ചപ്പോള്‍ വളരെ കുഴപ്പവും പിരിമുറുക്കവുമുള്ള റേഡിയോ സംഭാഷണം താൻ കേട്ടതായും അദ്ദേഹം വിവരിക്കുന്നുണ്ട്. ‘നിങ്ങള്‍ പിൻവാങ്ങുകയാണെങ്കില്‍, ഞങ്ങള്‍ നിങ്ങളുടെ സ്ഥാനത്ത് ഒരു ഗ്രാഡ് റോക്കറ്റുകള്‍ വിക്ഷേപിക്കുമെന്നും യുദ്ധം എല്ലാം എഴുതിത്തള്ളുമെന്നുമായിരുന്നു’ ആ സന്ദേശം.

ഇതു കേട്ടതോടെയാണ് അവസരം ലഭിച്ചാല്‍ കീഴടങ്ങാൻ ഒരു വിഭാഗം യുക്രൈയിൻ സൈനികർ തീരുമാനിച്ചിരുന്നത്. മക്കീവ്സ്കി ഉള്‍പ്പെടെ റഷ്യൻ സൈന്യത്തിനു മുന്നില്‍ കീഴടങ്ങിയ ഉക്രേനിയൻ പട്ടാളക്കാരില്‍ പലരും യുക്രെയിൻ നേതൃത്വം തങ്ങളെ “പീരങ്കിയ്ക്ക് കാലിത്തീറ്റ” ആയാണ് കണക്കാക്കുന്നുവെന്നാണ് തുറന്നടിച്ചിരിക്കുന്നത്. അടിസ്ഥാന ഉപകരണങ്ങള്‍ നല്‍കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും അവർ ആരോപിച്ചിട്ടുണ്ട്. അടിസ്ഥാന പരിശീലനത്തിൻ്റെ അഭാവത്തെക്കുറിച്ചും നിരവധി ഒളിച്ചോട്ടങ്ങളെക്കുറിച്ചും ഈ സൈനികർ റഷ്യൻ സൈനികർക്ക് മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്.

അതേസമയം, യുദ്ധത്തടവുകാരോട് മനുഷ്യത്വപരമായ പെരുമാറ്റം ഉറപ്പുനല്‍കിക്കൊണ്ട് കൂടുതല്‍ യുക്രൈയില്‍ സൈനികർ കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന തന്ത്രമാണ് റഷ്യ ഇപ്പോള്‍ പയറ്റുന്നത്. ഇതിനായി യുക്രെയിനിക്കാർക്ക് ഉപയോഗിക്കാവുന്ന ഒരു പ്രത്യേക റേഡിയോ ഫ്രീക്വൻസിയും റഷ്യൻ സൈന്യം സജ്ജമാക്കിയിട്ടുണ്ട്.

STORY HIGHLIGHTS:Ukraine collapses, troops surrender en masse to Russia

You may also like

World

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷേഖ് ഹസീനയും
World

ട്രേഡ്മാർക് നിയമപോരാട്ടത്തില്‍ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്‍റിന് വിജയം.

യു.എസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സ്ഥാപനമായ ബർഗർ കിങ് കോർപറേഷനുമായുള്ള ട്രേഡ്മാർക് നിയമപോരാട്ടത്തില്‍ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്‍റിന് വിജയം.പുണെയിലെ ബർഗർ കിങ് എന്ന സ്ഥാപനം അനുമതിയില്ലാതെ