സ്കൂളില്‍ ബഡ്സ് ദിനാചരണം നടത്തി.
ആന്തൂർ നഗര സഭ, കുടുംബശ്രീ ജില്ലാമിഷൻ, സി ഡി.എസ്, ജി.ആർ.സി സംയുക്തമായി നഗരസഭ ആസ്ഥാനത്തുള്ള സ്നേഹതീരം ബഡ്സ് സ്കൂളില്‍ ബഡ്സ് ദിനാചരണം നടത്തി.
നഗരസഭ വൈസ് ചെയർപേഴ്സണ്‍ വി.സതീദേവിയുടെ അദ്ധ്യക്ഷതയില്‍ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.ആമിന , ഓമന മുരളീധരൻ, പി.കെ.മുഹമ്മദ് കുഞ്ഞി, സെക്രട്ടറി പി.എൻ.അനീഷ് തുടങ്ങിയവർ സംസാരിച്ചു.യൌവന കാല പ്രശ്നങ്ങളെപ്പറ്റി സി ഡി.എസ് ഇന്റേണ്‍ കെ.അശ്വതി രക്ഷിതാക്കള്‍ക്ക് ക്ളാസെടുത്തു . കൗണ്‍സിലർമാർ, രക്ഷിതാക്കള്‍, സിഡിഎസ് പ്രതിനിധികള്‍, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടികളില്‍ പങ്കെടുത്തു. സ്കൂള്‍ പ്രിൻസിപ്പാള്‍ കെ.സി പ്രഭാവതി സ്വാഗതവും എം.എം.അനിത നന്ദിയും പറഞ്ഞു
STORY HIGHLIGHTS:Buds day was celebrated in the school.