Entertainment Kerala

സര്‍ക്കാരിനെ വിമര്‍ശിക്കാനില്ല’: സുരേഷ് ഗോപി

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടതാണെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി.

റിപ്പോർട്ട് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സംഘടനകള്‍ പരിശോധിക്കട്ടെ. സിനിമാ മേഖലയില്‍ സജീവമല്ലാതായിട്ട് നാളുകളായി. സർക്കാരിനെ വിമർശിക്കാനില്ല. തുടർനടപടി സർക്കാർ പരിശോധിച്ചു കൈക്കൊള്ളുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

കമ്മിറ്റിയുടെ ശുപാർശകള്‍ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം. ഒപ്പം വരുംതലമുറയ്ക്ക് നിർഭയമായി പ്രവർത്തിക്കാനും ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധിയെന്ന നിലയില്‍ റിപ്പോർട്ടിനെക്കുറിച്ച്‌ പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ച് വർഷം പുറത്തുവരാതിരിക്കാൻ കാരണം സിനിമയിലെ പവർ ഗ്രൂപ്പാണെന്ന് സംവിധായകൻ വിനയൻ പ്രതികരിച്ചു.

പവർഗ്രൂപ്പില്‍ പിന്നില്‍ സിനിമ സംഘടനയിലെ ഒരു മന്ത്രിയുണ്ടെന്നും സർക്കാർ കോണ്‍ക്ലേവ് നടത്തിപ്പിന് മുന്നില്‍ നില്‍ക്കുന്നത് പവർ ഗ്രൂപ്പ് ആണെങ്കില്‍ പ്രതിഷേധിക്കുമെന്നും വിനയൻ പറഞ്ഞു.

STORY HIGHLIGHTS:Hema committee report: no criticism of the government’: Suresh Gopi

You may also like

Kerala

വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ

വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ തിരുവനന്തപുരം:റീ ബിൽഡ് വയനാടി’നായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന്
Kerala

യൂസഫലി ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി

ദുരന്തത്തിൽ വയനാടിന് കൈത്താങ്ങുമായി യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം