തദ്ദേശ അദാലത്ത് സെപ്റ്റംബര്‍ രണ്ടിന്: സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂർ:തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ സെപ്റ്റംബർ രണ്ടിന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തില്‍ നടക്കുന്ന തദ്ദേശ അദാലത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
ഡിപിസി ഹാളില്‍ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള പൊതുജനങ്ങളുടെ പരാതികള്‍ തീർപ്പാക്കുന്നതിനുള്ള മികച്ച അവസരമാണ് തദ്ദേശ അദാലത്ത് എന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ അധ്യക്ഷയായി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാർ, മേയർ മുസ്‌ലിഹ് മഠത്തില്‍, എംഎല്‍എമാർ, ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ എന്നിവരാണ് സംഘാടക സമിതി രക്ഷാധികാരികള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചെയർപേഴ്‌സനും എല്‍എസ്ജിഡി ജോയിൻറ് ഡയക്ടർ സെറീന എ റഹ്മാൻ കണ്‍വീനറുമാണ്.
ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് എം ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് പി പി ഷാജിർ, ചേംബർ ഓഫ് മുനിസിപ്പല്‍ ചെയർമാൻ പ്രതിനിധി ആന്തൂർ നഗരസഭ ചെയർമാൻ പി പി മുകുന്ദൻ എന്നിവർ വൈസ് ചെയർപേഴ്‌സണ്‍മാരുമാണ്. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി എട്ട് ഉപസമിതികളും രൂപീകരിച്ചു. വിവിധ ഉപസമിതികളും രൂപീകരിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സബ് കലക്ടർ സന്ദീപ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ജില്ലാ ഡയറക്ടർ സെറീന എ റഹ്മാൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ഡിപിസി അംഗങ്ങള്‍, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
STORY HIGHLIGHTS:Local Adalat September 2: Organizing Committee formed.