Pariyaram

അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ.

പരിയാരം:മലയോര പട്ടണമായ മാതമംഗലത്തെയും പ്രധാന വാണിജ്യകേന്ദ്രമായ തളിപ്പറമ്ബിനെയും ബന്ധിപ്പിച്ചുകൊണ്ട് ചുടല ഭൂദാനം -അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ.

വർഷങ്ങളായി ജനങ്ങള്‍ പരാതിയും നിവേദനവും നല്‍കി കാത്തിരിക്കുകയാണ്. ഒന്നരപ്പതിറ്റാണ്ട് മുൻപ് കച്ചേരിക്കടവ് പാലം യാഥാർത്ഥ്യമായതോടെ ബസ് എന്ന ആവശ്യം ഉയർന്നിരുന്നു. മൂന്നുവർഷം മുൻപ് ചുടല -പാണപ്പുഴ റോഡ് വീതി കൂട്ടി മെക്കാഡം ടാർ ചെയ്‌തോടെ ബസോടും എന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു.

മാതമംഗലം ടൗണില്‍നിന്ന് എളുപ്പത്തില്‍ തളിപ്പറമ്ബിലെത്താവുന്ന റൂട്ടാണിത്. ഇപ്പോള്‍ മാതമംഗലത്തുനിന്ന് പിലാത്തറ വഴി എട്ടുകിലോമീറ്റർ അധികം കറങ്ങിയാണ് തളിപ്പറമ്ബിലേക്ക് ബസ് യാത്രക്കാർ പോകുന്നത്. റോഡ് സൗകര്യം മെച്ചപ്പെട്ടതോടെ മലയോരങ്ങളില്‍നിന്ന് തളിപ്പറമ്ബ്, കണ്ണൂർ ഭാഗത്തേക്ക് സ്വകാര്യ വാഹനങ്ങള്‍ ചുടല -പാണപ്പുഴ റോഡിനെ ആശ്രയിക്കുമ്ബോള്‍ സാധാരണക്കാർക്ക് ബസില്ലാത്തതിനാല്‍ ഈ റൂട്ട് ഉപയോഗപ്പെടുത്താനാകുന്നില്ല.വെള്ളോറ, പെരുമ്ബടവ്, ഓലയമ്ബാടി, പെരിങ്ങോം, പെരുവാമ്ബ, കുറ്റൂർ, പറവൂർ തുടങ്ങിയ മലയോര പ്രദേശത്തുകാർക്കെല്ലാം മാതമംഗലം വഴി ചുടല ദേശീയപാതയിലൂടെ തളിപ്പറമ്ബിലേക്ക് എത്തിച്ചേരാൻ സമയലാഭവും സാമ്ബത്തികലാഭവും ഉണ്ടാകുന്ന റൂട്ടാണിത്.

എം.എല്‍.എമാരായ എം.വിജിനും എം.വി ഗോവിന്ദനും അവരവരുടെ മണ്ഡലങ്ങളില്‍ പ്രാദേശിക ബസ് റൂട്ട് സർവീസുകള്‍ ആരംഭിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റേയും മണ്ഡലത്തിലെ പാഞ്ചായത്ത് പ്രസിഡന്റുമാരുടേയും യോഗം കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കല്യാശ്ശേരി -തളിപ്പറമ്ബ് മണ്ഡലത്തില്‍പ്പെടുന്ന പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡിലൂടെ ബസ് സർവീസ് ആരംഭിക്കണം.

നാട്ടുകാർ

30വർഷം മുൻപ് ബസോടിയ റൂട്ട്

ഏര്യം -ചുടല – തളിപ്പറമ്ബ് റൂട്ടില്‍ 30 വർഷം മുൻപ് ഒരു ബസ് സർവീസ് നടത്തിയിരുന്നു. അന്ന് കച്ചേരിക്കടവ് പാലമില്ലാത്തതിനാല്‍ പുഴ മുറിച്ച്‌ കടക്കണം. വേനല്‍ക്കാലത്ത് വെള്ളം കുറഞ്ഞ സമയത്ത് മാത്രമാണ് സർവീസ് നടത്തിയിരുന്നത്. പാലം യാഥാർത്ഥ്യമായതോടെ ഇപ്പോള്‍ അത്തരം പ്രശ്നങ്ങളൊന്നുമില്ല. വർഷങ്ങള്‍ക്ക് മുൻപ് രണ്ട് വാൻ സർവീസും ഉണ്ടായിരുന്നു. കാർഷികോത്പന്നങ്ങള്‍ തളിപ്പറമ്ബ് മാർക്കറ്റിലെത്തിക്കാനും തളിപ്പറമ്ബില്‍നിന്ന് പാണപ്പുഴ, പറവൂർ, ആലക്കാട്, ഏര്യം ഭാഗങ്ങളിലെ കടകളിലേക്കുളള സാധനങ്ങള്‍ കൊണ്ടുപോകാനും വീട്ടാവശ്യങ്ങള്‍ക്കുള്ളവ വാങ്ങാനും ഈ വാനുകളെയാണ് ആശ്രയിച്ചിരുന്നത്.

STORY HIGHLIGHTS:The authorities have turned their backs on the demand to allow buses on the Ammanpara-Panapuzha route.

You may also like

Pariyaram

സ്കൂളിൽ മെംബർഷിപ്പ് ക്യാപയിനിനെത്തിയ എംഎസ്എഫ് നേതാവിന് മർദ്ദനം: പോലിസ് കേസെടുത്തു

പരിയാരം:എംഎസ്‌എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടന്നപ്പള്ളി
Pariyaram

ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കൂട്ടിയിടിച്ച് ഒരു മരണം

പരിയാരത്തെ ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കൂട്ടിയിടിച്ച് ഒരു മരണം; ഏഴോം കൊട്ടില സ്വദേശി ആണ് മരണപ്പെട്ടത് പരിയാരം: പരിയാരത്തെ ആംബുലന്‍സ്  കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും