ആന്തൂരില്‍ വയോജന സൗഹൃദ പരിപാടി നടന്നു.
തളിപ്പറമ്പ:ആന്തൂർ നഗരസഭ കുടുംബശ്രീ സി ഡി.എസ്.ജി.ആർ.സിയുടെ ആഭിമുഖ്യത്തില്‍ വയോജന സൗഹൃദ പരിപാടി “പാട്ടും പറച്ചിലും മുതിർന്ന പൗരന്മാരുടെ ദിനാചരണ പരിപാടിയുടെ ഭാഗമായി നടന്നു.
കെല്‍കോ ഹാളില്‍ നടന്ന സംഗമം ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.ആമിനയുടെ അദ്ധ്യക്ഷതയില്‍ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എം.വി. ജനാർദ്ദനൻ മുഖ്യാതിഥിയായിരുന്നു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളിധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, സി ഡി.എസ് ചെയർപേർസണ്‍ കെ.പി.ശ്യാമള, സെക്രട്ടറി പി.എൻ.അനീഷ്, വാർഡ് കൗണ്‍സിലർ എം.പി.
നളിനി എന്നിവർ സംസാരിച്ചു. കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. മെമ്ബർ സെക്രട്ടറി പി.പി. അജീർ ചടങ്ങുകള്‍ക്ക് സ്വാഗതവും ജെൻഡർ കമ്മ്യൂണിറ്റി കൗണ്‍സിലർ എം.എം.അനിത നന്ദിയും രേഖപ്പെടുത്തി.
STORY HIGHLIGHTS:Antoor Municipal Corporation Kudumbashree C DSGRC organized an elderly friendly program “Song and Talk” as part of the Senior Citizens Day programme.