Kerala

ഓണക്കിറ്റിൽ 14 ഇനങ്ങൾ; വിതരണം സെപ്റ്റംബർ ആദ്യവാരം



ഓണക്കിറ്റിൽ 14 ഇനങ്ങൾ; വിതരണം സെപ്റ്റംബർ ആദ്യവാരം

തിരുവനന്തപുരം:സംസ്ഥാനസർക്കാരിന്റെ ഇത്തവണത്തെ സൗജന്യ ഓണക്കിറ്റിൽ 14 ഇനങ്ങൾ. മുൻ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കശുവണ്ടി ആണ് അധികമായി നൽകുന്നത്. ഓണക്കിറ്റ് വിതരണം സെപ്റ്റംബർ ആദ്യവാരം നടക്കും.

സംസ്ഥാനത്തെ മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും പുറമേ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിത മേഖലയിലെ എല്ലാ കാർഡുടമകൾക്കും ഇത്തവണ ഓണക്കിറ്റ് കിട്ടും. അങ്ങനെ ആകെ 5,99,000 കിറ്റുകളാണ് തയാറാകുന്നത്. തുണിസഞ്ചി ഉൾപ്പെടെ 13 ഇനങ്ങൾ ആണ് കഴിഞ്ഞവർഷം നൽകിയതെങ്കിൽ ഇത്തവണ പായസത്തിന് രുചിയാകാൻ 50 ഗ്രാം കശുവണ്ടി കൂടി കിറ്റിനൊപ്പം എത്തുന്നുണ്ട്. 

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ് എന്നിവയാണ് കിറ്റിലുണ്ടോയെന്ന് ഉറപ്പാക്കേണ്ട  മറ്റ് ഇനങ്ങൾ. കിറ്റ് വിതരണത്തിനായി 34 കോടി രൂപ സപ്ലൈക്കോയ്ക്ക് അനുവദിച്ചിട്ടുണ്ട്. റേഷൻ കടകൾ വഴി സെപ്റ്റംബർ ആദ്യവാരം കിറ്റ് വിതരണം തുടങ്ങും. 

STORY HIGHLIGHTS:14 items in Onakit;  Delivery first week of September

You may also like

Kerala

വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ

വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ തിരുവനന്തപുരം:റീ ബിൽഡ് വയനാടി’നായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന്
Kerala

യൂസഫലി ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി

ദുരന്തത്തിൽ വയനാടിന് കൈത്താങ്ങുമായി യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം