പൊലീസ് കേസെടുത്തു
കണ്ണൂർ:കണ്ണൂര്‍ സര്‍വ്വകലാശാലയുടെ എംബ്ലവും സീലും വ്യാജമായി ഉപയോഗിച്ചു ജോലി നേടാന്‍ ശ്രമിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടാന്‍ ശ്രമിച്ച ആലപ്പുഴ സ്വദേശിക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തത്. കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോക്ടര്‍ മുഹമ്മദ് ഇസ്മായിലിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
ജോലിക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ആലപ്പുഴയിലെ തമീന്‍ താജുദ്ദീനെതിരെയാ (24) ണ് പൊലീസ് കേസെടുത്തത്. തമീന്‍ ഹൈദരബാദിലുള്ള ഡാറ്റഫ് ലോ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഇന്റര്‍വ്യുവിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനായി കമ്ബനി കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് പരിശോധിക്കാനായി അയച്ചപ്പോഴാണ് തട്ടിപ്പു പുറത്തായത്.
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ എംബ്ലവും സീലും ഉപയോഗിച്ചു ബിടെക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. ഈ മാസം മൂന്നിന് പരീക്ഷാ കണ്‍ട്രോളറുടെ പരാതിയില്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കി ജോലിക്ക് ശ്രമിച്ച മാട്ടൂല്‍ സ്വദേശി ഫാസില്‍ കുഞ്ഞഹമ്മദിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിരുന്നു. എയിംസ് ഇന്‍ഫോര്‍മ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് ജോലിക്കായി വ്യാജ മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കിയത്.
സംഭവത്തില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കെയാണ് വീണ്ടും പരാതിയുയര്‍ന്നത്. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വ്യാജ സീലും എംബ്ലവും ഉപയോഗിച്ചു തൊഴില്‍ തട്ടിപ്പ് നടത്തുന്നത് വ്യാപകമായിരിക്കുകയാണ്. ഗള്‍ഫിലെ നിരവധി കമ്ബനികളില്‍ ജോലി നേടാനായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നില്‍ക്കുന്ന വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായി പൊലിസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.
ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയാണ് ഈ റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി നിര്‍മ്മിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് സര്‍വ്വകലാശാല അധികൃതര്‍ പൊലിസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
STORY HIGHLIGHTS:The police have registered a case against a person who tried to get a job by using fake emblem and seal of Kannur University.