Kannur

യു.കെ.എം.കെ – സീഡ് എക്സലൻസ് അവാര്‍ഡ് 2024 നടത്തി

കണ്ണൂർ:യു എ ഇ കക്കാട് മഹല്ല് കൂട്ടായ്മയും (യു കെ എം കെ) വിദ്യാഭ്യാസ – തൊഴിൽ ശാക്തീ-കരണ പ്രസ്ഥാനമായ സീഡും സംയുക്തമായി യു.കെ.എം.കെ – സീഡ് എക്സലൻസ് അവാര്‍ഡ് 2024 നടത്തി.

കക്കാട്, അത്താഴക്കുന്ന്, പളളിപ്രം മഹല്ലുകളിൽ നിന്ന്, ഡോക്‌ടറേറ്റ് നേടിയവർ, വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവർ, ഗവൺമെൻറ് ജോലി ലഭിച്ചവർ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ, പ്രൊഫഷനൽ ബിരുദ ധാരികൾ, 10,12, ബിരുദ-ബിരുദാനന്തര പരീക്ഷകളിൽ വിജയം നേടിയവർ, ഹാഫിളുകൾ , മത ബിരുദധാരികൾ, മദ്രസ്സ പൊതു പരീക്ഷകളിൽ മികവ് തെളിയിച്ചിവർ തുടങ്ങിയ 330ലധികം പേരേ അനുമോദിച്ചു. പൊതു ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങ് കണ്ണൂർ കോർപ്പറേഷൻ മേയർ മുസ് ലിഹ്‌ മOത്തിൽ ഉദ്ഘാടനം ചെയ്തു.

വെല്ലുവിളികൾ നേരിടുന്ന പുതിയ ലോകത്ത് മികവുറ്റ വിദ്യാഭ്യാസം നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി മാതാപിതാക്കളുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു യുവതലമുറയെ വളർത്തിയെടുക്കാൻ വിദ്യാഭ്യാസത്തിലൂടെ കഴിയണമെന്ന് സദസ്സിനെ ഓർമിപ്പിച്ചു.  

യു കെ എം കെ പ്രസിഡന്റ് വി സി മുഹമ്മദ് ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ഡോ:ഷാഹുൽ ഹമീദ് (പ്രിൻസിപ്പാൾ, ഉദുമ ഗവ: കോളേജ്) മുഖ്യാതിഥിയായിരുന്നു. സീഡ് ഗ്ലോബൽ ചെയർമാനും, യു കെ എം കെ സീനിയർ വൈസ് പ്രസിഡന്റുമായ ഡോ. അബ്ദുസ്സലാം ഓലയാട്ട് അവാർഡ് ദാനത്തെക്കുറിച്ച് വിശദീകരിച്ചു. സീഡ് – യുകെ എം കെ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

വി.സി.പി. ഉമ്മർ ഉൽബോധന പ്രസംഗം നടത്തി, തസ്നീം ടീച്ചർ, റീമ ടീച്ചർ , മുനീർ മാസ്റ്റർ, പ്രൊഫ. സഹീദ് . വി കെ, തുടങ്ങിയവർ ആശംസകൾ നേർന്നു. യുകെ എം കെ ഗോൾഡൻ ജൂബിലി ആഘോഷത്തിൻ്റെ ബ്രോഷർ യു കെ എം കെ ജനറൽ സെക്രട്ടറി ജംഷീർ പി വി പ്രകാശനം ചെയ്തു. പദ്ധതി വിശദീകരണം സീഡ് ചെയർമാൻ ഡോ. വി.സി.സഹീർ നിർവ്വഹിച്ചു . മഹറൂഫ് വി പി, ടി പി അബ്ദുൽ നാസർ, കെ ടി റഫീഖ്, യൂനുസ് പി വി, കെ ടി മുഹമ്മദ് അസ്ലം, പി മുഹമ്മദ് താഹിർ കെ വി മുഹമ്മദ് അഷ്‌റഫ്, മൊയ്തീൻ കുണ്ടുവളപ്പിൽ, കെ ടി ഹാഷിം, അബ്ദുൽ അസീസ് കെ എൻ, ഇബ്രാഹിം പി പി, നൗഫൽ കെ പി, സി പി മുസ്തഫ, ഇസ്മയിൽ കെ ടി, അബ്ദുൽ കരീം എസ് യു, ജാബിർ പി പി, റാഷീദ് കെ ടി, വി.സി. സമദ്,സിയാദ് എ വി, പി.എൻ അബ്ദുൽ അസീസ്, നൗഫൽ, വി കെ സക്കരിയ കെ ടി, നാസർ പി വി, സയ്യിദ് ഫഹദ് അഹ്ദൽ, അസീസ് കെ എം, പി റഷീദ, അഫ്സില വി പി തുടങ്ങിയവർ അവാർഡ് നൽകി


ഡോ.ഫിറോസ്സീ, അഡ്വ നസിയ മുഹമ്മദ് അനുമോദനത്തിന് നന്ദി പറഞ്ഞു. ജനറൽ കൺവീനർ നിഷാദ് കെ സ്വാഗതവും സീഡ് കൺവീനർ കെ ടി റാഷിദ് നന്ദിയും പറഞ്ഞു.

STORY HIGHLIGHTS:The UKKMK – SEED Excellence Awards 2024 was jointly organized by the UAE Kakadu Mahal Collective (UKMK) and SEED, an education-empowerment movement.

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍