വയനാടിന് തപസ്സിന്റെ കൈത്താങ്ങായി രണ്ടരലക്ഷം കൈമാറി
വയനാടിന് തപസ്സിന്റെ കൈത്താങ്ങായി രണ്ടരലക്ഷം കൈമാറി
തളിപ്പറമ്പ:വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവ്ക്കുന്നവർക്ക് യു എ ഇ യിലെ തളിപ്പറമ്പിനും പരിസരപ്രദേശത്തിലുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ തപസ് വക ധനസഹായം രണ്ടര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിയിലേക്കായി എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ക്കു കൈമാറി.
ഗോവിന്ദൻ മാസ്റ്ററുടെ വസതിയിൽ വെച്ച് തപസ്സ് പ്രെസിഡണ്ട് എം പി ബിജുവിന്റെ നേതൃത്വത്തിലാണ് തുക കൈമാറിയത്. ചാരിറ്റി വിഭാഗം കൺവീനർ ചന്ദ്രൻ, ശ്രീനിവാസൻ, സുനിത രത്നാകരൻ, ശ്രീന ബിജു, ദിവ്യ ശ്രീനിവാസൻ, ഒ സി സുജിത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
STORY HIGHLIGHTS:Two and a half lakhs was handed over to Wayanad as penance