റാങ്ക് ജേതാവിനെ കെ എം സി സി അനുമോദിച്ചു.
റാങ്ക് ജേതാവിനെ കെ എം സി സി അനുമോദിച്ചു.
ആലക്കോട്: കണ്ണൂർ യൂണിവേർസിറ്റി എം എസ് സി പരിസ്ഥിതി പഠനത്തിൽ ഒന്നാം റാങ്ക് നേടിയ രയരോത്തെ വി.ആർ. ഐശ്വര്യയെ മസ്ക്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ആലക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ആയിഷഉപഹാരം നൽകി.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും, ആലക്കോട് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ എം.എ ഖലീൽ റഹ്മാൻ, മസ്ക്കറ്റ് കെ എം സി സി ഇരിക്കൂർ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി യഹിയ സുബൈർ ,മുസ്ലിം ലീഗ് ആലക്കോട് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി,വി വി സിയാദ്,സി മുഹമ്മദ് റാഹിൽ സംബന്ധിച്ചു.
STORY HIGHLIGHTS:KMCC congratulated the rank winner.