കോട്ടക്കീൽ-പട്ടുവം പാലം
അനുബന്ധ റോഡിന്റെ താഴ്‌ചയ്ക്ക് പരിഹാരമാകുന്നു
പട്ടുവം : കോട്ടക്കീൽ-പട്ടുവം പാലം
അനുബന്ധ റോഡിന്റെ താഴ്‌ചയ്ക്ക് പരിഹാരമാകുന്നു. കോട്ടക്കീൽ-പട്ടുവം കടവ് പാലത്തിന്റെ ഇരുഭാഗത്തും അനുബന്ധ റോഡിന്റെ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവൃത്തി ആരംഭിച്ചു. എം. വിജിൻ എം.എൽ.എ. സ്ഥലം സന്ദർശിച്ചു. സംസ്ഥാനസർക്കാർ 9.50 ലക്ഷം രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്.
പട്ടുവം-കോട്ടക്കീൽ കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് താഴ്‌ന്നതിനാൽ പാലത്തിലൂടെ യാത്രചെയ്യുന്നവർക്കും വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്.
‘പട്ടുവം ഭാഗത്തെയും കോട്ടക്കീൽ ഭാഗത്തെയും അനുബന്ധ റോഡുകളുടെ താഴ്ച വാഹനയാത്രക്കാർക്ക് ദുരിതമാകുന്നു’ എന്ന തലക്കെട്ടോടെ മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഇക്കാര്യം എം. വിജിൻ എം.എൽ.എ. പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് അറ്റകുറ്റപ്രവൃത്തിക്ക് 9.50 ലക്ഷം രൂപയുടെ അംഗീകാരം നൽകിയത്. അറ്റകുറ്റ പ്രവൃത്തിയോടൊപ്പം ഇരുഭാഗത്തും 1200 ചതുരശ്രയടിയിൽ കൊരുപ്പുകട്ട പാകി റോഡ് നവീകരിക്കും. പ്രവൃത്തി വേഗത്തിൽ പൂർത്തികരിക്കാൻ പൊതുമരാമത്ത് പാലംവിഭാഗത്തിന് എം.എൽ.എ. നിർദേശം നൽകി.
STORY HIGHLIGHTS:Kottakeel-Patuvam bridge
Compensating for the subsidence of the associated road