സാമ്പത്തിക ക്രമക്കേട്:ഹരിതകർമസേനാംഗത്തിനെതിരെ പഞ്ചായത്ത് ഭരണസമിതി.
ചപ്പാരപ്പടവ് : സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ഹരിതകർമസേനാംഗത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ച് ചപ്പാരപ്പടവ് പഞ്ചായത്ത് ഭരണസമിതി. യൂസർ ഫീ പിരിച്ചത് മറച്ച് വെക്കുക, കണക്കിൽ കൃത്രിമം കാണിക്കുക, ആളുകളോട് മോശമായി പെരുമാറുക, ഹരിതകർമസേന അംഗങ്ങൾക്കിടയിൽ ഭരണസമിതിക്കെതിരെ പ്രചാരണം നടത്തുക തുടങ്ങിയ കൃത്യവിലോപങ്ങൾ കണ്ടെത്തിയത്തിനെ തുടർന്നാണ് ഹരിതകർമ സേനാംഗത്തിനെ സർവീസിൽനിന്നും നീക്കംചെയ്തത്. കൺസോർഷ്യം ഭാരവാഹികളുടെ പരാതി, ഭരണസമിതിക്ക് നേരിട്ടിട്ടുള്ള അനുഭവങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഭരണസമിതി യോഗം നടപടി സ്വീകരിച്ചത് എന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.
STORY HIGHLIGHTS:The Chapparapadav Panchayat Administrative Committee has taken disciplinary action against the Haritakarma Senaman following the discovery of financial irregularities.