മഴയിൽവീട് തകർന്ന് ഒരാൾക്ക് പരിക്കേറ്റു.
പട്ടുവം: മഴയിൽ പട്ടുവം എടമുട്ടിൽ വീട് തകർന്ന് ഒരാൾക്ക് പരിക്കേറ്റു. പുതിയപുരയിൽ സുരേശന്റെ വീടാണ് തകർന്നത്. സുരേശന്റെ ഭാര്യ എ.സിന്ധു(40)വിനാണ് പരിക്കേറ്റത്. ഇവരെ സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് ഓട് പാകിയ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നത്. സംഭവസമയത്ത് സിന്ധുവും സുരേശനും മകൻ സുബിൻ ജിത്തുമാണ് വീട്ടിലുണ്ടായിരുന്നത്. സുരേശനും മകൻ സുബിൻ ജിത്തുവും പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ പരിക്കേറ്റില്ല. അഞ്ചുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. പട്ടുവം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, വൈസ് പ്രസിഡന്റ് വി.വി.രാജൻ, ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ ആനക്കീൽ ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ പി.പി.സുകുമാരി, ടി.വി.സിന്ധു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
STORY HIGHLIGHTS:A house collapsed in the rain and one person was injured.