ആംബുലന്‍സും ഫയര്‍ ഫോഴ്സിന്റെ വാഹനവും കൂട്ടിയിടിച്ച് ഒരു മരണം
പരിയാരത്തെ ആംബുലന്‍സും ഫയര്‍ ഫോഴ്സിന്റെ വാഹനവും കൂട്ടിയിടിച്ച് ഒരു മരണം; ഏഴോം കൊട്ടില സ്വദേശി ആണ് മരണപ്പെട്ടത്
പരിയാരം: പരിയാരത്തെ ആംബുലന്‍സ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും മരിച്ച രോഗിയുടെ മൃതദേഹവുമായി പോയ ആംബുലന്‍സും ഫയര്‍ ഫോഴ്സിന്റെ വാഹനവും കുട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഏഴോം കൊട്ടില സ്വദേശി മിഥുന് (38) ആണ് മരിച്ചത്. തലശ്ശേരി പാലയാട് അണ്ടല്ലൂര്കാവിന് സമീപത്തെ ഹരിദാസ് എന്നാളുടെ മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സും ഫയര്‍ ഫോഴ്സ് വാഹനവും ധര്‍മ്മടം മൊയ്തു പാലത്തില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു ആംബുലന്‍സ് പൂര്‍ണ്ണമായും തകര്‍ന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച രാത്രിയായിരുന്നു അപകടം.
STORY HIGHLIGHTS:Ambulance and Fire Force vehicle collide, one dead