Tech

സ്പാം മെസേജുകളില്‍ നിന്ന് രക്ഷപ്പെടാം; യൂസര്‍ നെയിം പിന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

സ്പാം മെസേജുകളില്‍ നിന്ന് രക്ഷപ്പെടാം; യൂസര്‍ നെയിം പിന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്



സ്പാം സന്ദേശങ്ങളില്‍ നിന്ന് പരിരക്ഷ നല്‍കുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്.

പരീക്ഷണ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച പുതിയ ഫീച്ചര്‍, ഉപയോക്തൃ സുരക്ഷ മെച്ചപ്പെടുത്താനും അനാവശ്യ സന്ദേശങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ്. യൂസര്‍ നെയിം പിന്‍ എന്ന പേരിലാണ് ഫീച്ചര്‍.

സുരക്ഷ ഉറപ്പാക്കാന്‍ യൂസര്‍നെയിമിനോട് ചേര്‍ന്ന് നാലക്ക പിന്‍ സജ്ജീകരിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. മുമ്പ് സന്ദേശങ്ങള്‍ അയക്കാത്ത ഉപയോക്താക്കള്‍ക്ക് യൂസര്‍ നെയിം മാത്രം അറിഞ്ഞ് കൊണ്ട് സന്ദേശം അയക്കാന്‍ സാധിക്കില്ല.

മറിച്ച് സുരക്ഷയുടെ ഭാഗമായി ഉപയോക്താവ് സെറ്റ് ചെയ്ത നാലക്ക പിന്‍ കൂടി അറിഞ്ഞാല്‍ മാത്രമേ സന്ദേശം അയക്കാന്‍ സാധിക്കൂ. അജ്ഞാതനായ വ്യക്തിയില്‍ നിന്ന് വരുന്ന അനാവശ്യ സന്ദേശങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള അധിക സുരക്ഷ സംവിധാനമാണ് യൂസര്‍ നെയിം പിന്‍.

ഈ നടപടി സ്പാം ഗണ്യമായി കുറക്കാന്‍ സഹായിക്കും എന്നാണ് വാട്‌സ്ആപ്പ് വിലയിരുത്തല്‍. ആദ്യമായി സന്ദേശം അയക്കാന്‍ ആഗ്രഹിക്കുന്ന ആരായാലും യൂസര്‍ നെയിമിനോടൊപ്പം പിന്‍ നമ്പര്‍ കൂടി അറിഞ്ഞാല്‍ മാത്രമേ സന്ദേശം അയക്കാന്‍ സാധിക്കൂ. മുമ്പ് ഇടപഴകിയ കോണ്‍ടാക്റ്റുമായുള്ള സംഭാഷണങ്ങള്‍ സാധാരണ പോലെ തുടരാന്‍ സാധിക്കും. നിലവിലെ ചാറ്റുകള്‍ സാധാരണ പോലെ തുടരാന്‍ കഴിയും എന്ന് സാരം.

STORY HIGHLIGHTS:Avoid spam messages;  WhatsApp with username pin feature

You may also like

Business Tech

ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക എം4, എം4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ കുഞ്ഞന്‍
Tech

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് എത്തിച്ച സേവനമാണ് യുപിഐ. ദിവസേനയെന്നോണം കോടിക്കണക്കിനാളുകള്‍ യുപിഐ