Aanthoor

കേര കർഷക സംഗമവും മണ്ണ് പരിശോധനാ കാമ്പയിനും നടത്തി

ആന്തൂർ നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിൽ നഗരസഭാ തലത്തിൽ കേര കർഷക സംഗമവും മണ്ണ് പരിശോധനാ കാമ്പയിനും നടത്തി. ധർമശാല കൽക്കോ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വി. സതീദേവി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് കൃഷി അസിസ്റ്റൻറ് ഡയറക്ടർ കെ. സതീഷ് കുമാർ പദ്ധതി വിശദീകരിച്ചു. കിസാൻ വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. ജയരാജ് ക്ലാസെടുത്തു.

മണ്ണ് പരിപോഷണ പദ്ധതി പ്രകാരം കർഷകർക്കുള്ള സൂഷ്മമൂലകങ്ങളും പരിപാടിയാൽ വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.വി. പ്രേമരാജൻ, കെ. പി. ഉണ്ണികൃഷ്ണൻ, ഓമന മുരളീധരൻ, പി. കെ. മുഹമ്മദ് കുഞ്ഞി, എം. ആമിന, വാർഡ് കൗൺസിലർ മാരായ ടി.കെ.വി. നാരായണൻ, എം.പി. നളിനി എന്നിവർ സംസാരിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും വിതരണവും നടത്തി.

STORY HIGHLIGHTS:Banana farmers meeting and soil testing campaign were conducted

You may also like

Aanthoor

ആന്തൂർ നഗരസഭാ ഹരിതകർമസേനയുടെ കൈത്താങ്ങ്

ധർമശാല: വയനാട് ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് സഹായമായി ആന്തൂർ നഗരസഭാ ഭൂമികാ ഹരിതകർമസേനാംഗങ്ങൾ സ്വരൂപിച്ച 30,000 രൂപ നഗരസഭാധ്യക്ഷൻ പി.മുകുന്ദന് കൈമാറി. ഉപാധ്യക്ഷ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആമിന,
Aanthoor

കിണറ്റിൽ വീണ് വയോധികൻ മരിച്ചു.

തളിപ്പറമ്പ : കിണർ വൃത്തിയാക്കുന്നതിനിടെ വയോധികൻ കിണറ്റിൽ വീണ് മരിച്ചു . ആന്തൂർ നഗരസഭയിലെ  കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വെളളികോത്ത് ഇടത്തിൽ പവനകുമാർ (61)