ചെങ്ങളായി-അ ഡൂർകടവ്പാലം പണി തുടങ്ങി
ശ്രീകണ്ഠപുരം: ചെങ്ങളായി, മലപ്പട്ടം പഞ്ചാ യത്തുകളെ ബന്ധിപ്പിക്കുന്ന ചെങ്ങളായി-അ ഡൂർകടവ്പാലം പണി തുടങ്ങി. കഴിഞ്ഞ മാ സം 30നാണ് മലപ്പട്ടത്ത് പാലം പ്രവൃത്തി എം. വി. ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനംചെ യ്തത്. നിലവിൽ ചെങ്ങളായി ഭാഗത്താണ് പ്ര വൃത്തി ആരംഭിച്ചിട്ടുള്ളത്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ചെങ്ങളായി ഭാഗത്തുനി ന്ന് കടവിലേക്കുള്ള അനുബന്ധ റോഡ് നിർ മാണമാണ് തുടങ്ങിയത്. പിന്നാലെ തൂൺ നി ർമാണം ആരംഭിക്കും.
പൊതുമരാമത്ത് അധികൃതർ കഴിഞ്ഞദിവസം
സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി. ഊ
രാളുങ്കൽ സൊസൈറ്റിയാണ് പാലത്തിന്റെ ടെ
ൻഡർ എടുത്തിട്ടുള്ളത്. 12 കോടി രൂപ ചെല
വിലാണ് അഡൂർ കടവിൽ പാലം നിർമിക്കുന്ന
ത്. 2018-19 വർഷത്തെ ബജറ്റിൽ 9.50 കോടി
രൂപ പാലം നിർമാണത്തിന് അനുവദിച്ചിരു
ന്നു. സമീപന റോഡ് നിർമാണത്തിനായി നാ
ട്ടുകാർ സൗജന്യമായി സ്ഥലം നൽകുകയും
ചെയ്തിരുന്നു. എന്നാൽ, 2018-19 വർഷങ്ങളി
ലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് പൊ
തുമരാമത്തുവകുപ്പ് പാലത്തിന്റെ പ്ലാനിലും
എസ്റ്റിമേറ്റിലും റീകാസ്റ്റിങ് വരുത്തി. ഇതോടെ
തുടർനടപടി നിലച്ചു. തുടർന്ന് എസ്റ്റിമേറ്റ് പു
തുക്കി ഭരണാനുമതി നൽകുകയായിരുന്നു.
STORY HIGHLIGHTS:Chemagai-a Durakadavpalam construction started.