മാലിന്യക്കൂന; ശുചീകരണ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍
താമസസ്ഥലത്തും രൂക്ഷമായ മാലിന്യ പ്രതിസന്ധിയില്‍ കോർപറേഷൻ ശുചീകരണ തൊഴിലാളികള്‍. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ വെള്ളംകെട്ടിനിന്ന് കൂത്താടികള്‍ വളരുന്ന സ്ഥിതിയാണ്.
ചത്ത എലിയുടെയും മറ്റും ദുർഗന്ധവും അസഹനീയം. കിണറില്‍ പോലും ചാക്കില്‍കെട്ടിയ നിലയില്‍ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നു. കണ്ണൂർ തെക്കിബസാർ കൃഷി ഭവന് സമീപം കോർപറേഷൻ ശുചീകരണ തൊഴിലാളികളുടെ ക്വാട്ടേഴ്സിന് സമീപം വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്ബാരം ഇതുവരെ നീക്കം ചെയ്തിട്ടില്ല.
ആളൊഴിഞ്ഞ ക്വാട്ടേഴ്സുകളുടെ പറമ്ബിലും റോഡരികിലുമെല്ലാം വാഹനങ്ങളിലെത്തി ആളുകള്‍ മാലിന്യം തള്ളുകയാണ്. ചാക്കിലും സഞ്ചിയിലും കെട്ടി തള്ളിയശേഷം കടന്നുകളയുന്നു. ശുചീകരണ തൊഴിലാളികളുടെ പുതിയ ക്വാട്ടേഴ്സിന് സമീപവും മാലിന്യം തള്ളുന്നുണ്ട്. ഈ ഭാഗത്ത് നിരീക്ഷണ ക്യാമറകളില്ലാത്തതും ആള്‍പെരുമാറ്റം കുറഞ്ഞതുമാണ് സാമൂഹവിരുദ്ധർക്ക് പ്രോത്സാഹനം ആകുന്നത്. സമീപത്തെ കിണറിലടക്കം മാലിന്യം നിറഞ്ഞിരിക്കുകയാണ്.
ഭക്ഷണാവിശിഷ്ടങ്ങളും എലി അടക്കമുള്ള ചത്തജീവികളുടെ അവശിഷ്ടവും കൊണ്ടിടുന്നതിനാല്‍ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം.
മഴയില്‍ മാലിന്യം അഴുകി നടപ്പാതയിലേക്ക് മലിനജലം ഒഴികി വരികയാണ്. പ്രദേശവാസികള്‍ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തു നിന്നും കാര്യമൊന്നുമുണ്ടായിട്ടില്ല. ദർഗന്ധംമൂലം ഭക്ഷണം കഴിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് പ്രദേശവാസികളെല്ലാം.
STORY HIGHLIGHTS:Garbage dump Sanitation workers are in dire straits